നിമിഷ നേരം കൊണ്ട് കേടായ ഏതൊരു സിബ്ബും എളുപ്പത്തിൽ ശരിയാക്കാം.

നാം ഓരോരുത്തരും പലതരത്തിലുള്ള ബാഗുകളാണ് ഉപയോഗിക്കാറുള്ളത്. സ്കൂൾ ബാഗുകൾ ഹാൻഡ് ബാഗുകൾ എന്നിങ്ങനെ ബാഗുകൾ സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്നു. ഇത്തരത്തിൽ പല ബാഗുകളും ഉപയോഗിക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാഗിന്റെ സിബ്ബ് കേടായി പോകുക എന്നുള്ളത്. കുറച്ചുനാൾ ഉപയോഗിക്കുമ്പോഴേക്കും സിബ്ബ് ടൈറ്റായി പോവുകയും പിന്നീട് അടയ്ക്കാനും തുറക്കാനും സാധിക്കാതെ വരികയും ചെയ്യുന്നു.

   

എത്ര വില കൊടുത്ത വാങ്ങിയ ബാഗ് ആയാൽ പോലും ഈയൊരു പ്രശ്നം വന്നു കഴിഞ്ഞാൽ ബാഗ് നാം ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ചിലർ പുറത്ത് കടകളിലും മറ്റും കൊടുത്ത സിബ്ബ് ശരിയാക്കാൻ നോക്കുകയും പറ്റാതെ വരുമ്പോൾ സിബ്ബ് മാറ്റി വയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി അത്തരത്തിൽ സിബ് നാശമായതിന്റെ പേരിൽ ബാഗ് ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഒട്ടും പൈസ ചെലവില്ലാതെ വളരെ എളുപ്പത്തിൽ ഏതൊരു നമുക്ക് നേരെയാക്കി എടുക്കാവുന്നതാണ്.

അത്തരത്തിൽ സിബ് പഴയതുപോലെ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഒരു ലൈറ്റർ മാത്രം മതിയാകും. സിബ്ബ് നാശായ ബാഗിന്റെ സിബിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ലൈറ്റർ ഉപയോഗിച്ച് ചൂടാക്കേണ്ടതാണ്. ഇങ്ങനെ മൂന്നാല് പ്രാവശ്യം ചൂടാക്കി സിബ്ബ് മെല്ലെ വലിക്കുകയാണെങ്കിൽ ഒരു കേടും കൂടാതെ അടഞ്ഞു പോകുന്നതാണ്.

ഹാൻഡ് കളിലും വലിയ ഭാഗങ്ങളിലും സ്കൂൾ ബാഗുകളിലും ശരിയാക്കാൻ ഈയൊരു മെത്തേഡ് തന്നെ ധാരാളമാണ്. ബാഗുകളിൽ മാത്രമല്ല ആൺകുട്ടികളും പെൺകുട്ടികളും ഉപയോഗിക്കുന്ന ജീൻസുകളിലും മറ്റും സിബ് കേടാകുമ്പോൾ ഈ ഒരു മെത്തേഡ് ഫോളോ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.