ദിനംപ്രതി വിദേശത്തേക്ക് ജോലിയുമായി കയറി പോകുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ കുടുംബങ്ങളുടെ സ്ഥിതി ഉയർത്തണം എന്നുള്ള ആഗ്രഹങ്ങൾ കൊണ്ട് മാത്രമാണ് ഓരോ വ്യക്തിയും അവരവരുടെ ഭാര്യയെയും മക്കളെയും കുടുംബത്തെയും തനിച്ചാക്കി വിദേശത്തേക്ക് ജോലിയും തേടി പോകുന്നത്. അന്യദേശത്ത് തങ്ങൾക്ക് കഴിയാവുന്നതിനുമപ്പുറം ജോലികൾ എടുത്തുകൊണ്ടാണ് ഓരോ പ്രവാസികളും തങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ ഉയർത്തുന്നത്.
അത്തരത്തിൽ കുടുംബത്തിന് വേണ്ടി ജീവിതം അർപ്പിച്ച ഒരു പ്രവാസിയുടെ കരളലിയിപ്പിക്കുന്ന കഥയാണ് ഇതിൽ പറയുന്നത്. ഗഫൂർ പതിനെട്ടാം വയസ്സിലാണ് ഗൾഫിൽ എത്തുന്നത്. പതിനെട്ടാം വയസ്സിൽ തന്നെ വിവാഹം കഴിഞ്ഞ് ഗഫൂർ തന്റെ ഭാര്യയെയും കുടുംബത്തെയും തനിച്ചാക്കിയിട്ടാണ് ഗൾഫിലേക്ക് ജോലിക്കായി പോയത്. അവിടെ ഈശ്വരാനുഗ്രഹത്താൽ ഒരു ഡ്രൈവറായി ജോലി ലഭിക്കുകയും ചെയ്തു. മൂന്നുനാലു ഭാര്യമാരും.
ഒട്ടനവധി കുട്ടികളും ഉള്ള അറബിയുടെ ആദ്യത്തെ ഭാര്യയുടെ വീട്ടിലെ ഡ്രൈവറായിരുന്നു ഗഫൂർ. അവിടെ അവനെ നല്ലൊരു ജോലിയും നല്ലൊരു അന്തരീക്ഷവും തന്നെയാണ് ലഭിച്ചത്. അവിടെ നിന്നുകൊണ്ട് വർഷങ്ങളോളം ജോലിയെടുത്ത് തന്റെ രണ്ടു മക്കളിൽ ഒരാളെ ഡോക്ടറാക്കുകയും മറ്റൊരാൾക്ക് തൊഴിൽ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഗഫൂർ ഓടിച്ചിരുന്ന വണ്ടി ദിവസത്തിൽ മൂന്ന് നാല് വട്ടം ആക്സിഡന്റ് ആയിക്കൊണ്ടേയിരുന്നു.
ആ ആക്സിഡന്റ് ഗഫൂറിന്റെ ജോലി തന്നെ ഇല്ലാതാക്കി കളഞ്ഞു. ഗഫൂറിനെ കണ്ണ് പരിശോധിച്ച ഡോക്ടർ വിലയിരുത്തി ഗഫൂറിന്റെ കണ്ണിൽ അന്ധത വരുന്നു എന്നുള്ളത്. അത് കാരണം ഗഫൂറിന്റെ ജോലി പോവുകയും ഗഫൂർ നാട്ടിലേക്ക്പുറപ്പെടാൻ തുടങ്ങുന്നു. ഇക്കാര്യം ഭാര്യയും മക്കളെയും അറിയിച്ചപ്പോൾ അവരിൽ നിന്ന് വളരെ മോശമായുള്ള സംസാരമാണ് ഗഫൂറിനെ കേൾക്കേണ്ടി വന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=AcG2f4HmBMo