നമ്മുടെ കുട്ടികളുടെ ജോലി പഠിക്കുക എന്നത് മാത്രമാണ് എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണെങ്കിലും ഭൂരിഭാഗം കുട്ടികൾക്കും പഠിക്കുക എന്നൊരു ജോലി മാത്രമേ ഉള്ളൂ.അതുമാത്രമല്ല അവരിൽ പലർക്കും ആഗ്രഹിച്ചത് എന്തും അപ്പോൾ തന്നെ നേടണം എന്ന് വാശിയുള്ളവർ ആയിരിക്കും. എന്നാൽ ഇങ്ങനെയൊന്നും അല്ലാത്ത കുട്ടികളും ഉണ്ട് ലോകത്ത് ഇപ്പോൾ വൈറലാകുന്നത് അങ്ങനെയൊരു കുട്ടിയുടെ.
ജീവിതമാണ്.ഇന്തോനേഷ്യയിൽ തെരുവുകളിൽ ഓരോ വേഷം കെട്ടി ആളുകളെ രസിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. ചില ആളുകൾ ഡോറയും സ്പൈഡർമാനും ഒക്കെയായി വേഷമിട്ടിരിക്കുന്നവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കും എന്നിട്ട് അവർക്ക് എന്തെങ്കിലും പൈസയും കൊടുക്കും. ഒരു വ്യക്തി instagramൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. റഹാൻ എന്ന 9 വയസ്സുകാരനാണ് ആ ചിത്രത്തിൽ ഇതുപോലെ.
വേഷം കെട്ടുന്നവരിൽ ഒരാൾ ഈ 9 വയസ്സുകാരനാണ്. അമ്മയെ നോക്കാൻ വേണ്ടിയാണ് ഇവൻ ഈ വേഷം കെട്ടുന്നത്. ഒരിക്കൽ ക്ഷീണം കാരണം അവൻ തെരുവിൽ തന്നെ കിടന്നുറങ്ങിപ്പോയി. അപ്പോഴാണ് ഒരു വ്യക്തി ഇവനെ ശ്രദ്ധിക്കുകയും ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തത്. അവന്റെ അടുത്ത് നിന്ന് ഫോട്ടോ എടുത്തവർക്ക് പോലും അറിയില്ലായിരുന്നു അതിനകത്ത് 9 വയസ്സുള്ള ഒരു കുട്ടിയാണെന്ന് .
അമ്മ കൂലിപ്പണിക്കാരിയാണ് അമ്മയുടെ ശമ്പളം ഇവരുടെ വാടക വീടിന്റെ വാടക കൊടുക്കാൻ സാധിക്കുകയുള്ളൂ. അതിരാവിലെ എണീക്കുന്ന രഹാൻ 10 കിലോമീറ്റർ നടന്നാണ് സിറ്റിയിൽ എത്തുന്നത്. യാതൊരു പരിഭവവും ആ 9 വയസ്സുകാരനില്ല ചോദിച്ചവരോട് അവൻ പറഞ്ഞത് അമ്മയെ നോക്കണം അതിന് ഈ വേഷം കെട്ടിയേ പറ്റൂ . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=aoqtCk3gzQc