പത്തു പൈസ ചെലവില്ലാതെ ബാത്റൂം ക്ലീനർ എളുപ്പത്തിൽ തയ്യാറാക്കാം.

നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി. ചെമ്മീൻ പുളി ഇരുമ്പൻപുളി എന്നിങ്ങനെ ഒട്ടനവധി പേരുകളിൽ ആണ് ഇത് ഓരോ സ്ഥലത്തും അറിയപ്പെടുന്നത്. നമ്മുടെ ചുറ്റുപാടും ഉള്ള മണ്ണ് ഇത് വളരുന്നതിന് ഏറെ അനുയോജ്യമായതിനാൽ തന്നെ ഒന്നോ രണ്ടോ ചെടി ഓരോരുത്തരുടെയും വീട്ടിലും കാണാവുന്നതാണ്. ഇത് കൂടുതലായും മീൻ കറികളിൽ പുളി കൂട്ടുന്നതിന് വേണ്ടിയും അച്ചാർ ഇടുന്നതിനു വേണ്ടിയും എല്ലാം ആണ് ഉപയോഗിക്കുന്നത്.

   

എന്നാൽ ഇത് ഭക്ഷണത്തിന് മാത്രമല്ല ക്ലീനിങ്ങിനും ഉപയോഗിക്കാവുന്നതാണ്. നല്ല ആസിഡ് പവർ ഉള്ള ഒന്നായിരുന്നാൽ തന്നെ ഇത് ക്ലീനിങ്ങിന് അത്യുത്തമമാണ് . കറപിടിച്ച പാത്രങ്ങൾ ബാത്റൂമുകൾ പൈപ്പുകൾ എന്നിങ്ങനെ ഒട്ടനവധി ക്ലിനിക് ഇരുമ്പൻപുളി ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഇരുമ്പൻപുളികൊണ്ടുള്ള ക്ലീനിങ് സൊലൂഷനുകളാണ് ഇതിൽ കാണുന്നത്. രണ്ടുവിധത്തിലാണ് ഈ സൊല്യൂഷൻ തയ്യാറാക്കുന്നത്.

ഏതായാലും വളരെയധികം എഫക്റ്റീവ് ആണ്. അത്തരത്തിൽ പാത്രങ്ങളും ബാത്റൂമും എല്ലാം ക്ലീൻ ചെയ്യുന്ന സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഇരുമ്പൻപുളി അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം വേവിച്ചെടുക്കേണ്ടതാണ്. വെന്ത് തണുത്ത് വരുമ്പോൾ ഇതിലെ പുളി മിക്സിയുടെ ജാറിലേക്ക് ഇട്ടു അല്പം കല്ലുപ്പും കൂടി ഇട്ട് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വേവിച്ച വെള്ളം കൂടി ഒഴിച്ച് ഇതിലേക്ക് ഒന്ന് രണ്ട് ഐറ്റം കൂടി ചേർക്കാവുന്നതാണ്. ഒരു ടേബിൾ സ്പൂൺ സോഡാപ്പൊടിയും അല്പം വിനാഗിരിയും ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. പത ഉണ്ടാകുന്നതിനുവേണ്ടി അല്പം ലിക്വിഡ് ഡിഷ് വാഷും ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.