ഏതൊരു മാതാപിതാക്കളും തങ്ങളുടെ സ്വന്തം നിധിയായി തന്നെയാണ് ഓരോ മക്കളെയും പരിപാലിച്ചുവളർത്തുന്നത്. അച്ഛനായാലും അമ്മയായാലും സ്വന്തം ജീവിതം തന്നെ മക്കൾക്ക് വേണ്ടി സമർപ്പിച്ചിട്ടാണ് അവർ ജീവിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടങ്ങളിൽ പല അച്ഛന്മാരും അമ്മമാരും നിധിയായി കാണേണ്ട മക്കളെ ചൂഷണം ചെയ്യുന്ന അവസ്ഥയും സമൂഹത്തിൽ കാണാറുണ്ട്. സ്വന്തം മക്കളാണെന്ന് അറിഞ്ഞിട്ടും അവരെ പിച്ചി ചീന്തുന്ന അച്ഛന്മാരെയും അമ്മമാരെയും നമ്മുടെ സമൂഹത്തിൽ കാണാവുന്നതാണ്.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒരു മാതൃ പിതൃ സ്നേഹമാണ് ഇതിൽ കാണുന്നത്. ഏവരുടെയും കരളലിയിപ്പിക്കുന്ന ഒരു പിതാവിന്റെ സ്നേഹമാണ് ഇത്. സമൂഹത്തിൽ സ്വന്തം പെൺമക്കളെ പിച്ചിച്ചീടുന്ന അച്ഛന്മാർക്ക് ഈയൊരു അച്ഛൻ മാതൃക തന്നെയാണ്. കാലഘട്ടം ഏതു തന്നെയായാലും രണ്ടാൻ അച്ഛൻ എന്ന് പറയുമ്പോൾ ഭീതിയോടെയാണ് എല്ലാ പെൺമക്കളും അച്ഛന്മാരെ കാണുന്നത്.
അത്തരത്തിൽ ഒരു രണ്ടാനച്ഛന്റെയും മക്കളുടെയും ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. ഭർത്താവ് മരിച്ചതിനു ശേഷം രണ്ടു പെൺമക്കളുള്ള മീര രണ്ടാമത് ഒരു വിവാഹം കഴിക്കുകയാണ്. തന്റെയും തന്റെ മക്കളുടെയും ജീവിതത്തിലേക്ക് ശിവശങ്കരനെ അവൾ എന്നന്നേക്കുമായി കൈപിടിച്ച് കയറ്റിയിരിക്കുകയാണ്. നിള നിമ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് മീരയ്ക്കുള്ളത്.
നിളക്ക് തന്റെ രണ്ടാനച്ഛനോട് ഒട്ടും തന്നെ സ്നേഹമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. അവൾ മറ്റുള്ള ക്രൂരമായിട്ടുള്ള രണ്ടാം രണ്ടാച്ഛനെ പോലെയാണ് ഈ അച്ഛനെയും കണ്ടിരുന്നത്. എന്നാൽ നിമക്ക് അഞ്ചു വയസ്സാകുന്നതിന് മുൻപായിരുന്നു ഇവരുടെ കല്യാണം എന്നതിനാൽ രണ്ടാച്ഛനെ സ്വന്തം അച്ഛനായി തന്നെയാണ് അവൾ സ്നേഹിച്ചിരുന്നത്. നിളയുടെ പരുഷമായിട്ടുള്ള ഇടപെടൽ എന്നും അച്ഛനെ വിഷമത്തിൽ ആഴ്ത്തുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.