പഴങ്ങളിലെ മിന്നും താരം റമ്പൂട്ടാൻ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ..

പഴങ്ങളിലെ മിന്നും താരമാണ് റംബൂട്ടാൻ. മലേഷ്യ ശ്രീലങ്ക ഇന്തോനേഷ്യ ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തെക്കുകിഴക്കൻ മറ്റും കണ്ടുവന്നിരുന്ന ഒരു ഫലമാണ് റമ്പൂട്ടാൻ.ലിസി ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് ഈ ഫലം മലായി ദ്വീപ് സമൂഹങ്ങൾ ജന്മദേശം ആയ ഈ ഫലത്തിനെ രോമനിബിടം എന്നർത്ഥം വരുന്ന റമ്പൂ എന്ന മലായി വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. റമ്പൂട്ടാന്റെ പുറന്തോടിൻ സമൃദ്ധമായ നാരുകൾ കാണപ്പെടുന്നതാണ് കാരണം കേരളത്തിലും ഇതു നന്നായി വളരുകയും കായഫലം തരുകയും ചെയ്യുന്നുണ്ട്.

പഴങ്ങളിലെ രാജകുമാരി ഒന്നും ദേവതകളുടെ ഭക്ഷണം എന്ന് വിശേഷിക്കപ്പെടുന്ന സ്വാദിഷ്ടവും പോഷക സമ്പുഷ്ടവും ആണ്. റംബൂട്ടാൻ കഴിക്കുന്നവരുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ചുവപ്പ് കടുംമഞ്ഞ മഞ്ഞ എന്നി നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്ന ഇനങ്ങൾ ഉണ്ട് കൂടാതെ ജാതി മരത്തെ പോലെ ആൺ മരങ്ങളും പെൺമരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യം ആണെങ്കിലും വളരെ അപൂർവമായി രണ്ടു പൂക്കളും ഒരു മരത്തിൽ കാണപ്പെടുന്ന ഇനങ്ങളുണ്ട്.

ചരിത്രം പറയുകയാണെങ്കിൽ ഫാദർ മൂത്തേടം എന്ന ഈശോ സഭ വൈദികൻ ശ്രീലങ്കയിലെ നിന്ന് 1920ൽ റമ്പൂട്ടാന്റെ ഏതാനും വിത്തുകൾ കൊണ്ടുവന്ന മംഗലാപുരം തെന്നലോഷ്യസ് ആശ്രമത്തിൽ നട്ടുപിടിപ്പിച്ചതാണ് ഭാരതത്തിലെ റമ്പൂട്ടാൻ കൃഷിയുടെ ചരിത്രം എന്ന് പറയപ്പെടുന്നു. പിന്നീട് മലേഷ്യയിലും സിംഗപ്പൂരിലും ഒക്കെ ജോലി തേടിപ്പോയ മലയാളികളാണ് രണ്ടാലോകം മഹായുദ്ധകാലത്ത് റമ്പൂട്ടാൻ പ്രചരിപ്പിച്ചത്.

ഇത് ഭൂരിഭാഗവും പത്തനംതിട്ട ജില്ലയിലെ റാന്നി കോഴഞ്ചേരി മരാമൺ എന്നിവിടങ്ങളിൽ പ്രത്യേകിച്ചും പമ്പയാറിന്റെ തീരത്തും പരിയാരത്തെയും മരാമലേയും ഒക്കെ വീട്ടുവളപ്പുകളിൽ പടുകൂറ്റൻ റമ്പൂട്ടാൻ മരങ്ങൾ ഇപ്പോഴും നല്ല വിളവ് നൽകിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു പഴമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.