ഏറെ ബുദ്ധിമുട്ടി നാം ചെയ്യുന്ന ഒന്നാണ് ക്ലീനിങ്. ബാത്റൂം ക്ലീനിങ് ആയാലും കിച്ചൻ ക്ലീനിങ് ആയാലും മിറർ ക്ലീനിങ് ആയാലും വളരെയധികം പ്രയാസപ്പെട്ടാണ് നാം അത് ചെയ്തെടുക്കാറുള്ളത്. അതുമാത്രമല്ല ഇത്തരത്തിലുള്ള ഓരോ ക്ലീനിങ്ങിലും ഓരോ തരത്തിലുള്ള പ്രോഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്. അതോടൊപ്പം തന്നെ നല്ലവണ്ണം ഇവയെല്ലാം ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്.
എന്നാൽ ഇതിൽ കാണുന്ന മാജിക് സൊല്യൂഷൻ ഉപയോഗിക്കുകയാണെങ്കിൽ ഒട്ടും തന്നെ ഉരക്കാതെ നമുക്ക് കിച്ചനും ബാത്റൂം ടൈലുകളും മിററുകളും തുടച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തുണികൊണ്ട് തന്നെ അഴുക്കുകൾ തുടച്ചെടുക്കാൻ കഴിയുന്നതിനാൽ ഇങ്ങനെ ക്ലീനിങ് നടത്തുന്നത് വഴി സമയവും ലാഭിക്കാൻ സാധിക്കുന്നതാണ്.
ഇതിനായി ഏറ്റവും ആദ്യം നമുക്ക് ആ മാജിക് സൊല്യൂഷൻ തയ്യാറാക്കാം. ഈ മാജിക് സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് ആണ് ഏറ്റവും ആദ്യം എടുക്കേണ്ടത്. ഈ ഡിഷ് വാഷിലേക്ക് ഇനോ ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് രണ്ട് ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ച് ഇത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്.
വെള്ളം ഒഴിക്കുമ്പോൾ തന്നെ ഇത് നല്ലവണ്ണം പൊന്തിവരും. പിന്നീട് കുറച്ചു വെള്ളത്തിലേക്ക് ഇതിൽനിന്ന് ഒന്നോ രണ്ടോ സ്പൂൺ ഒഴിച്ച് മിക്സ്ചെയ്ത ഒരു സ്പ്രേ ബോട്ടിലേക്ക് മാറ്റേണ്ടതാണ്. ഇത് മിററുകളിലും ടൈലുകളിലും എല്ലാം ഒന്ന് സ്പ്രേ ചെയ്താൽ മാത്രം മതി. പെട്ടെന്ന് തന്നെ അവിടെയെല്ലാം പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകൾ നമുക്ക് ഈസിയായി ക്ലീൻ ചെയ്യാൻ പറ്റും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.