ഏതോ അമ്പലത്തിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്. ജയാനന്ദൻ ആതിരയുടെ വീട് അന്വേഷിച്ച് കണ്ടുപിടിച്ചെത്തിയത്. വിവാഹാലോചന വന്നപ്പോൾ അച്ഛൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് തന്നെയായിരുന്നു. കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ ഒരു പെൺകുട്ടി ഇറക്കി വിടുന്നത് എങ്ങനെയാണ് ഇന്നത്തെ കാലത്ത്. കാര്യം മനസ്സിലാക്കി ജയാനന്ദൻ അടുത്ത് ഒരു ദിവസം അമ്മയെയും കൂട്ടി വന്നത് വധുവിന് വേണ്ട പൊന്നും പുടവയും എല്ലാമായി കൊണ്ടാണ്.
അങ്ങനെ ആർഭാടവും ലളിതവുമല്ലാത്ത രീതിയിൽ വിവാഹം ഭംഗിയായി നടന്നു. പ്രതീക്ഷിക്കാതെ പെട്ടെന്ന് ഉണ്ടായ വിവാഹത്തിന്റെ അന്താളിപ്പിൽ നിന്നും അവൾ മുക്ത ആയി വരുന്നതിനുമുമ്പ് ലീവ് തീർന്നു ലീവ് ജയാനന്ദൻ പൂനയിലെ ജോലിസ്ഥലത്തേക്ക് പോകേണ്ടിവന്നു. അവിടെ വീട് ഒരെണ്ണം ശരിയാക്കിയതിനുശേഷം കൂട്ടിക്കൊണ്ടുപോകാം എന്ന വാക്കു മനസ്സിൽ ഓർത്ത് നല്ലൊരു ദാമ്പത്യജീവിതം സ്വപ്നം കണ്ടു എന്ന് ആതിര തേടിയെത്തിയത് മരണവാർത്തയായിരുന്നു.
ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ഉള്ള സന്തോഷകരമായ ജീവിതം സ്വപ്നം കണ്ടു കൊണ്ടിറങ്ങിയ ജയാനന്ദൻ പിന്നെ ഉണർന്നില്ല. മകരത്തിലെ കുളിരിൽ തണുത്തുറഞ്ഞുപോയ ജയാനന്ദന്റെ ശരീരം തലയിണയെ പുണർന്നാണ് കിടന്നിരുന്നത്. ഉറക്കത്തിനിടയിലെ ഹൃദയസ്തംഭനം വേദനയറിയാത്ത സുഖമരണം എന്നൊക്കെ പറഞ്ഞു ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോഴും ആതിര ഏതോ ഒരു പ്രത്യേക അവസ്ഥയിലായിരുന്നു.മനസ്സിൽ പതിയും മുമ്പ് മാഞ്ഞുപോയ ചില ഓർമ്മകൾ.
ആ അവസ്ഥയിൽ നിന്നും കരകയറ്റാൻ വേണ്ടിയാണ് അവളെ തുടർന്ന് പഠിക്കുവാൻ ആയിട്ട് അയച്ചത്. ആതിര അതിനെ കണ്ടത് വീട്ടിലെ പരാധീനതകൾ മൂലം പഠിപ്പും മുടങ്ങി പോയിരുന്നു ഇത് വീണ്ടും തുടങ്ങുവാൻ പറ്റുന്ന ഒരു അവസരം ആയിട്ടാണ് ആതിര കണ്ടത്. തുടർന്ന് ആതിരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.