ചില സുഹൃത്തു ബന്ധങ്ങൾ ആയിരിക്കും പലപ്പോഴും നമുക്ക് തുണയായി മാറുന്നത്..

പകൽ മുഴുവൻ അലഞ്ഞു നടന്നതിന്റെ ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി വെയ്റ്റിംഗ് ഷെഡിന്റെ തൂണിൽ ചാരി ബസ് കാത്തു നിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത് വീട്ടിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് കോൺടാക്ട് നമ്പർ കൊടുത്തിരിക്കുന്നു മടുത്ത മനസ്സിൽ നിന്നും ഒരു വിളി ഫോണെടുത്ത് നമ്പർ ഞെക്കി. അവരുടെ വീടിന്റെ അഡ്രസ് പറഞ്ഞു തന്നു രാവിലെ വരാമെന്ന് പറഞ്ഞ് ഫോൺ വെച്ചു mആവേശം അല്പം കൂടിപ്പോയോ എന്ന് സംശയം.

   

ജോലിക്ക് പോയെന്ന് അറിഞ്ഞാൽ എല്ലാവരും കൂടി ശരിയാക്കും അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ ഒരു ചെറിയ വിറയിലുണ്ടായിരുന്നു വീടിനടുത്തുള്ള ബസ് എത്തിയിരിക്കുന്നു തിരക്കിൽ നൂണ്ട് കേറി കമ്പിയിൽ തൂങ്ങി നിന്നു ഭർത്താവ് രണ്ടു കുട്ടികളുമായി നീങ്ങുകയായിരുന്നു രണ്ടുമാസത്തിലേറെ ഭർത്താവ് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നു. ഒന്നിച്ച് കുറച്ച് തൊഴിലാളികളെ കമ്പനിയിൽ നിന്നും പിരിച്ചുവിട്ടതാണ്.

തിരിച്ചെടുക്കാൻ വേണ്ടി കേസിൽ കൊടുത്തിരിക്കുന്നതിനാൽ വേറെ ജോലിത്തിരക്ക് ഇറങ്ങിയില്ല ഉണ്ടായിരുന്ന നീക്കിയിരിപ്പ് എല്ലാം തീർന്നിരിക്കുന്നു. വീട്ടിൽ ചെലവ് കുട്ടികളുടെ ഫീസ് മറ്റു ചിലവുകൾ എല്ലാം കൂടി ഓർത്തിട്ട് തല പെരുകുന്നു അതൊക്കെ കാണേണ്ടവർ മനപൂർവം നിസ്സംഗതച്ചപ്പോൾ ജോലി തേടി.

ഇറങ്ങി ചില നിബന്ധനകൾ ഉണ്ടായിരുന്നു തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വിടില്ല ഏതെങ്കിലും ഓഫീസ് ജോലിയാണെങ്കിൽ സമ്മതം കഴിഞ്ഞ ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കയ്യിലെടുത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തരത്തിൽ അടുത്തുള്ള ചെറിയ സിറ്റികൾ താണ്ടി കുറച്ചു ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലി തിരക്കി നടന്നത്.