പണക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോൾ ഈ പാവപ്പെട്ടവ ചെക്കന്റെ അവസ്ഥ..

നാട്ടിലേക്ക് പോകുന്നുണ്ടോ നിങ്ങൾക്ക് എന്താ വട്ടുണ്ടോ വീണ്ടും അതേ പല്ലവി പോകുന്നു എന്ന്, എന്ത് പറഞ്ഞാലും അവൾ ചോദിക്കുന്ന ചോദ്യം.ഭാര്യയുടെ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവൾ പറയുന്നതെല്ലാം ഞാൻ ഇതുവരെ കേട്ടിട്ടേയുള്ളൂ അല്ലെങ്കിലും എതിർത്ത് എന്തെങ്കിലും പറഞ്ഞാൽ എന്റെ ഭൂതകാലം മുഴുവൻ അവൾ ഓർമ്മിപ്പിക്കും.കുറ്റപ്പെടുത്തലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നെ ഒരു മനുഷ്യനായി പോലും അവൾ കരുതിയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളുടെ ആഗ്രഹങ്ങൾക്കാണ് എന്നും മുൻതൂക്കം.

   

എല്ലാം എന്റെ വിധി പാവപ്പെട്ട വീട്ടിലെ എന്നെ തെറി വിദേശത്ത് താമസിക്കുന്ന കുടുംബത്തിലെ ഏക മകളുടെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒത്തിരി സന്തോഷിച്ചു. നന്നായി തന്നെ എൻജിനീയറിങ് പൂർത്തിയാക്കിയിരുന്ന എനിക്ക് ഒരു ജോലി കിട്ടും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു സ്വന്തം കാലിൽ നിന്ന് കുടുംബം നോക്കണം അത് മാത്രമേ അന്നും എന്നും മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

എന്നിട്ടും വീട്ടുകാർക്ക് സമ്മതിച്ചില്ല പറയുവാൻ അവർക്ക് ഒത്തിരി ന്യായീകരണങ്ങൾ ഉണ്ടായിരുന്നു. നിന്റെ ചേച്ചിമാർ രണ്ടും പാതിവഴിയിൽ പഠിപ്പ് നിർത്തിയില്ല നിനക്ക് വേണ്ടി മാത്രം അവർക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു നല്ല രീതിയിൽ അവരെ അയക്കേണ്ട ബാധ്യത നിനക്കില്ലേ ഈ ആലോചന നടന്നാൽ കിട്ടുന്ന പൈസ കൊണ്ട് അവരെ കെട്ടിക്കാം.

അവിടെ അവർ നിനക്ക് ജോലി വാങ്ങിത്തരും. ഒറ്റ മകൾ കാണുവാൻ സുന്ദരി ആവശ്യത്തിൽ കൂടുതൽ പണം എല്ലാം ശരിയാണ്. പക്ഷേ എന്റെ സ്വപ്നങ്ങൾ എന്നും എനിക്ക് എന്റെ നാടായിരുന്നു ഇഷ്ടം പിന്നെ എന്റെ മനസ്സിൽ ഞാൻ ഒളിപ്പിച്ചുകൊണ്ട് നടക്കുന്ന പ്രണയവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.