രശ്മിയുടെ ആകസ്മികമായ മരണത്തിൽ സ്തംഭിച്ച് സ്വന്തം സുജാത ടീം അംഗങ്ങളും പ്രേക്ഷകരും..

ദിവസമായി സോഷ്യൽ മീഡിയ ദുഃഖത്തിലാക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു നമ്മുടെ രശ്മി ഗോപാൽ മരണം. സ്വന്തം സുജാത എന്ന ഹിറ്റ് സീരിയലിൽ തകർത്ത് അഭിനയിച്ചു കൊണ്ടിരുന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം നമ്മളെ വിട്ടു പിരിഞ്ഞിട്ട് മൂന്ന് ദിവസം പിന്നിടുന്നു. താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള മരണം വളരെയധികം ഞെട്ടലോടെ തന്നെയാണ് മലയാളി പ്രേക്ഷകർ കടന്നുപോയത്. മലയാളി പ്രേക്ഷകർ മാത്രമല്ല സഹതാരങ്ങൾ ഉൾപ്പെടെ വളരെയധികം ഞെട്ടലായിരുന്നു.

കാരണം താരത്തിന് ക്യാൻസർ സ്ഥിരീകരിച്ചത് മരിക്കുന്നതിന് 10 ദിവസം മുൻപാണ ക്യാൻസർ ദേഹമാസകലം തന്നെ പടർന്നു പിടിച്ചതിനുശേഷം ആണ് തനിക്ക് ക്യാൻസർ ഉണ്ടായിരുന്നു എന്ന വിവരം താരം പോലും അറിയുന്നത്. ഇപ്പോൾ ആ സീരിയലിൽ താരത്തിന്റെ അടുത്ത സുഹൃത്തായ ആർട്ടിസ്റ്റും കൂടിയായ മഞ്ജു ഷാജി പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അമ്പിളിയുടെ അമ്മച്ചി ഒരു മാലാഖയെ പോലെ എല്ലാവരുടെ ഓർമ്മകളിൽ എന്നെന്നും നിറഞ്ഞു നിൽക്കട്ടെ എന്നാണ് ഇപ്പോൾ താരം പങ്കുവച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു ഷാജി ഇപ്പോൾ രശ്മിയുടെ ആ സീരിയലിലെ കഥാപാത്രത്തിൽ എടുത്ത ചിത്രമായിരുന്നു പങ്കുവെച്ചത് താരത്തിന്റെ കുറിപ്പ് കണ്ണീരണിയുന്ന വാക്കുകളാണ് നിറഞ്ഞിരിക്കുന്നു എനിക്ക് കിട്ടിയ സമ്മാനം.

ഏറ്റവും വലിയ സ്വത്ത് ഇപ്പോൾ ഏറ്റവും വലിയ നഷ്ടവും സാറാമ്മച്ചി ഇല്ലാതെ അമ്പിളി പരസ്പരം താങ്ങും തണലുമായി ജീവിച്ച ആ നല്ല നാളുകൾ ഇനി ഓർമ്മകൾ മാത്രം. എന്റെ നഷ്ടം എന്റേത് മാത്രമായിരിക്കട്ടെ സാറാമ്മച്ചിയെയും അമ്പിളിയെയും സ്നേഹിച്ച സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയാണ് മഞ്ജു ഇപ്പോൾ കുറിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.