നാം ഏവരും നഗ്നത മറക്കുന്നതിന് വേണ്ടിയിട്ടാണ് വസ്ത്രങ്ങൾ അണിയാറുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഓരോരുത്തരുടെയും സ്റ്റാറ്റസ് പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് വസ്ത്രങ്ങൾ ധരിക്കുന്നത്. വളരെ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നവർ നല്ലവരാണെന്നും ചീത്ത വസ്ത്രങ്ങൾ ധരിക്കുന്നവർ ചീത്തവർ ആണും എന്നുള്ള ഒരു മിഥ്യാധാരണയാണ് ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നത്. എന്നാൽ ഇത്തരം കാഴ്ചപ്പാടിനെ എല്ലാം അട്ടിമറിച്ച ഒരു പ്രവർത്തിയാണ് ഈ ഒരു യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കണ്ടവർക്ക് എല്ലാവർക്കും വളരെയധികം ആശ്ചര്യം തോന്നുന്ന തരത്തിലുള്ള ഒരു പ്രവർത്തിയായിരുന്നു ഇത്. അന്യസംസ്ഥാനക്കാരനായ ഈ യുവാവ് ബാംഗ്ലൂരിൽ തന്റെ അമ്മയും പെങ്ങളും ആയി താമസിച്ചു പോരുകയാണ്. ബാംഗ്ലൂരിൽ വീടിനടുത്ത് തന്നെ ഒരു പാനിപൂരി കടയാണ് ഈ യുവാവിന് ഉള്ളത്. ചെറിയ കടയായാൽ പോലും വളരെ സന്തോഷമായിട്ടാണ് അവർ ആ കടയും നോക്കി ജീവിച്ചു പോന്നിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു യുവതി സൈക്കിൾ ഉന്തി കൊണ്ട് നടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അവരൊന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന എല്ലാവരും സൈക്കിൾ ചവിട്ടി തന്നെയാണ് പോകുന്നത്. അതുമാത്രമല്ല ആ പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറിയിട്ടും ഉണ്ടായിരുന്നു. ആ പെൺകുട്ടി എവിടെയോ വീണിട്ട് വസ്ത്രങ്ങൾ കീറിയതാണെന്ന് അവന് മനസ്സിലായി. അവൻ ആ പെൺകുട്ടിയുടെ അവിടെ നിൽക്കാൻ പറഞ്ഞിട്ട് അവന്റെ പെങ്ങളെ വിളിച്ചു. അവളോട് ഒരു ജാക്കറ്റ് എടുത്തുകൊണ്ടുവരാനും അത് പെൺകുട്ടിക്ക് എടുത്തു കൊടുക്കുവാനും പറഞ്ഞു. അതുമാത്രമല്ല ആ കുട്ടിയെ വീട്ടില് കൊണ്ടുവിടാൻ ആ യുവാവ് പറയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.