നാം ഓരോരുത്തരും പലതരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി കഴിക്കുന്നവരാണ്. അത്തരത്തിൽ പിസ്സ ബർഗർ അപ്പം വട്ടേപ്പം എന്നിങ്ങനെയുള്ള ഒട്ടനവധി പദാർത്ഥങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി ഏറെ ആവശ്യമായിട്ടുള്ള ഒന്നാണ് ഈസ്റ്റ്. ഈസ്റ്റ് ഇട്ടു കഴിഞ്ഞാൽ അപ്പത്തിന്റെയും ഇടിയപ്പത്തിന്റെയും പിസയുടെയും എല്ലാം മാവ് നല്ലവണ്ണം വീർത്തു പൊന്തുന്നതാണ്. അതിനാൽ തന്നെ ഈസ്റ്റ് ഒട്ടുമിക്ക അടുക്കളയിലും കാണാൻ സാധിക്കുന്ന ഒന്നാണ്.
എന്നാൽ പലപ്പോഴും കടകളിൽനിന്ന് ഈസ്റ്റ് വാങ്ങിക്കുമ്പോൾ നമ്മുടെ മാവ് വീർത്ത് പൊന്താത്ത അവസ്ഥയും ഉണ്ടാകുന്നു. ഈസ്റ്റ് നല്ലതല്ല എന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്. അതിനാൽ തന്നെ ഏതൊരു മാവും നല്ലവണ്ണം വീർത്തു പൊന്തിവരണമെങ്കിൽ നല്ല ഈസ്റ്റ് തന്നെ ഉപയോഗിക്കേണ്ടതാണ്. കടകളിൽ നിന്നും പലപ്പോഴും നല്ല ഈസ്റ്റ് ലഭിക്കാത്തതിനാൽ തന്നെ നമുക്ക് വീട്ടിൽ സ്വയം ഈസ്റ്റ് ഉണ്ടാക്കി എടുക്കാവുന്നതാണ്.
അത്തരത്തിൽ ഈസ്റ്റ് ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ തന്നെ നല്ല പെർഫെക്റ്റ് ആയിട്ടുള്ള ഈസ്റ്റ് ഉണ്ടാക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം അര ഗ്ലാസ് ഇളം ചൂടുവെള്ളത്തിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാരയും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഇത് മാറ്റിവയ്ക്കേണ്ടതാണ്.
ശേഷം ഒരു ബൗളിലേക്ക് നാല് ടീസ്പൂൺ മൈദ എടുക്കേണ്ടതാണ്. ഈ മൈദയിലേക്ക് രണ്ട് ടീസ്പൂൺ തൈരും കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. പിന്നീട് ഈ മൈദ മൈദയിലേക്ക് അല്പാല്പമായി മാറ്റിവച്ചിരിക്കുന്ന ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുത്തുകൊണ്ട് ദോശമാവിന്റെ പരുവത്തിലേക്ക് മാറ്റാവുന്നതാണ്. വെള്ളം കൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.