നമ്മുടെ ചുറ്റുപാടും ചെറുതും വലുതുമായ ഒട്ടനവധി മൃഗങ്ങളാണ് ഉള്ളത്. ഓരോന്നും നമുക്ക് ഓരോരുത്തർക്കും ഏറെ പ്രിയപ്പെട്ടതാണ്. പലരും ഓരോ മൃഗങ്ങളെയും അവരവരുടെ ഇഷ്ടമൃഗമായി വീടുകളിൽ വളർത്താറുണ്ട്. അതിൽ നമ്മുടെ ചുറ്റുപാടും ഒട്ടനവധി മൃഗസ്നേഹികൾ ആണ് ഉള്ളത്. മനുഷ്യർ മൃഗങ്ങളെ സ്നേഹിക്കുന്നതുപോലെ തന്നെ ഓരോ മൃഗങ്ങളും തന്റെ കൂടെ നിൽക്കുന്ന ആളുകളെ സ്നേഹം കൊണ്ടു മൂടുന്നു.
അത്തരത്തിൽ ഒരു സ്നേഹമാണ് ഇതിൽ കാണുന്നത്. നാമോരോരുത്തരും വളരെ കൗതുകത്തോടും ഭയത്തോടും കൂടി നോക്കിക്കാണുന്ന ഒരു മൃഗമാണ് ആന. കരയിലെ തന്നെ ഏറ്റവും വലിയ ജീവിയാണ് ആന. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ഒട്ടനവധി നാട്ടാനകൾ ആണുള്ളത്. ഇവയെ നോക്കുന്നതിനു വേണ്ടി ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ പാപ്പാന്മാരും ഉണ്ട്.
ആനയുടെയും പാപ്പാന്റെയും പരസ്പര സ്നേഹത്തിന്റെ അനുഭവമാണ് ഇതിൽ കാണുന്നത്. ആനയെ കുളിപ്പിക്കുന്നതിനിടയിലാണ് പാപ്പാനെ ദാരുണമായിട്ടുള്ള അന്ത്യം ഉണ്ടായത്. ആനയോട് കുളിക്കുന്നതിനു വേണ്ടി ചരിഞ്ഞു കിടക്കാൻ പറഞ്ഞപ്പോൾ പാപ്പാൻ നിൽക്കുന്ന ദിശയിലാണ് ആന കിടന്നത്. അങ്ങനെ പാപ്പാൻ ആനയുടെ അടിയിലായി പോവുകയും പാപ്പാന്റെ തലയോട്ടി പൊട്ടി പാപ്പാൻ മരിക്കുകയും ആണ് ഉണ്ടായത്.
തന്നെ പൊന്നുപോലെ നോക്കിയ പാപ്പാന്റെ വിയോഗംതിരിച്ചറിയുകയും വളരെയധികം ദുഃഖിക്കുകയും ചെയ്തു. പാപ്പാന്റെ ആ ചെരുപ്പ് തുമ്പിക്കൈ കൊണ്ട് എടുത്താണ് തന്റെ ദുഃഖം ഏവരെയും പ്രകടിപ്പിച്ചത്. ഇതുവരെയും ആന ആ ചെരുപ്പ് താഴെ വെച്ചിട്ടില്ല. വളരെയധികം സ്നേഹിച്ച പാപ്പാന്റെ വിയോഗം അവനെ മാനസികമായി തളർത്തിയിരുന്നു. ആനയുടെ കയ്യിൽ നിന്ന് ചെരുപ്പ് വാങ്ങിക്കാൻ പലരും നോക്കിയെങ്കിലും നടന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.