സ്വന്തമായി ചുരിദാർ തയ്ക്കാൻ ഇത്ര എളുപ്പമായിരുന്നോ ? കണ്ടു നോക്കൂ.

ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക സ്ത്രീകളും ധരിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ. ഒട്ടുമിക്ക ആളുകളും കടകളിൽ നിന്നും മറ്റും റെഡിമെയ്ഡ് ആയിട്ടാണ് ചുരിദാർ വാങ്ങിക്കാറുള്ളത്. റെഡിമെയ്ഡ് ആയി ചുരിദാർ വാങ്ങിക്കുമ്പോൾ പലപ്പോഴും അളവ് കറക്റ്റ് അല്ലാതെ ആവുകയും പിന്നീട് അത് ചുരുക്കുകയോ കൂട്ടുകയോ ചെയ്യേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ വില കൊടുത്ത് സാധനങ്ങൾ വാങ്ങി വീണ്ടും പൈസ കൊടുത്തു തന്നെ അത് ഓൾട്ടർ ചെയ്യേണ്ടി വരികയും ചെയ്യുന്നു.

   

ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഏറ്റവും നല്ലത് ചുരിദാർ സ്വന്തമായി തയ്ക്കുന്നതാണ്. അത്തരത്തിൽ ഒട്ടും തയ്ക്കാൻ അറിയാത്തവർക്ക് വരെ വളരെ എളുപ്പത്തിൽ ചുരിദാർ തയ്ച്ചെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ചുരിദാർ തയ്ക്കുന്നതിനുള്ള തുണിയും ഒരു പഴയ ചുരിദാറും ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ ഒട്ടും തയ്ക്കാൻ അറിയാത്തവർക്ക് വരെ തയ്ച്ചെടുക്കാവുന്നതാണ്.

ഇതിനായി ചുരിദാര് അളവെടുക്കാൻ ഒന്നും പഠിക്കേണ്ട ആവശ്യവും വരുന്നില്ല. ഒരു പഴയ ചുരിദാർ വെച്ച് അതിന്റെ ഷേപ്പിലാണ് നാം പുതിയ ചുരിദാർ തയ്ച്ചെടുക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം ചുരിദാർ തയ്ക്കേണ്ട തുണി നാലായി മടക്കേണ്ടതാണ്. ഇങ്ങനെ മടക്കിയതിനു ശേഷം നമ്മുടെ പഴയ ചുരിദാർ രണ്ടായി മടക്കി തുണിയുടെ മുകളിൽ വെച്ചു കൊടുക്കേണ്ടതാണ്.

ഒരു ചോക്ക് കൊണ്ട് ചുരിദാറിന്റെ ഷേപ്പ് തുണിയിൽ വരച്ചെടുക്കേണ്ടതാണ്. വരച്ചെടുക്കുമ്പോൾ ഒരല്പം നീങ്ങി പോക്ക്കൊണ്ട് വരയ്ക്കേണ്ടതാണ്. അത്തരത്തിൽ തയ്യൽ തുമ്പ് ഇട്ടിട്ടു വേണം നാം ചുരിദാറിന്റെ തുണി കട്ട് ചെയ്തെടുക്കാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.