ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കണ്ടുവരുന്ന ഒരു പ്രവണതയാണ് ആത്മഹത്യാ പ്രവണത. ചെറിയ നിസ്സാര കാര്യങ്ങൾക്കുപോലും ആത്മഹത്യ ചെയ്യുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ നാം ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കാതെ വരുമ്പോ അടുത്ത ഒരു കാര്യമെന്ന് പറയുന്നത് ആത്മഹത്യയാണ്. നമ്മുടെ ജീവൻ ഈ ലോകത്തുനിന്ന് മായ്ച്ചു കളയുന്ന ഒരു പ്രവർത്തിയാണ് ഇത്.
ഇന്ന് ഒട്ടനവധി ആളുകളാണ് ആത്മഹത്യ ചെയ്യുന്നത്. അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ വേണ്ടി ഒരുങ്ങിയ ഒരു യുവതിയുടെയും യുവാവിന്റെയും അനുഭവമാണ് ഇതിൽ പറയുന്നത്. അഭിലാഷിന്റെയും ശാലിനിയും ജീവിതത്തിലെ ഏറ്റവും നിർണായക ദിവസമായിരുന്നു അത്. അവർ രണ്ടുപേരും മനസ്സുകൊണ്ട് അവരുടെ ജീവൻ അവസാനിപ്പിക്കുന്നതിന് വേണ്ടി റെയിൽവേ ട്രാക്കിലേക്ക് നടന്നു നീങ്ങുകയാണ്. അവിടെയെത്തി അവർ രണ്ടാളും പരസ്പരം കൂട്ടിമുട്ടുന്നു.
രണ്ടാളും രണ്ട് ദിശകളിൽ നിന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുന്നത്. അവിടെവച്ച് രണ്ടാളും ആത്മഹത്യ ചെയ്യാൻ വന്നതാണെന്ന് അറിഞ്ഞ് അവർ പരസ്പരം സംസാരിക്കാൻ തുടങ്ങുകയാണ്. ആ നേരം അഭിലാഷ് ശാലിനിയോട് പറഞ്ഞു നീയും എന്നെപ്പോലെ ആത്മഹത്യ ചെയ്യാൻ വന്നതല്ലേ. ആ സമയം ശാലിനി അതെ എന്ന് മറുപടിയും പറഞ്ഞു. പിന്നീട് അവർ രണ്ടുപേരും അവരുടെ സങ്കടകരമായിട്ടുള്ള ജീവിതം അങ്ങോട്ടുമിങ്ങോട്ടും പങ്കുവെച്ചു.
ശാലിനി സാബുവുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തമാശയും കളിച്ചിരിയും സന്തോഷവും നിറഞ്ഞ ജീവിതം ആയിരുന്നു അവരുടെ രണ്ടുപേരുടെയും. ആ സമയത്താണ് ശാലിനിക്ക് പെട്ടെന്ന് ഒരു വിവാഹാലോചന വരുന്നത്.എങ്ങനെ അതിന് മറികടക്കാമെന്ന് അവർ പരസ്പരം പലവട്ടം ആലോചിച്ചു. എന്നാൽ സ്വന്തമായി ജോലിയോ വീട്ടുകാരെ ഒന്നുമില്ലാത്ത സാബുവിനെ ശാലിനിയെ സ്വന്തമാക്കാൻ കഴിയില്ലായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=O2Wj28TLcyQ