മനുഷ്യർക്ക് മാത്രമല്ല ആശയപ്രകടനത്തിന് സാധ്യമാവുക മൃഗങ്ങൾക്കും സാധ്യമാകും…

ഉണ്ടക്കണ്ണുകൊണ്ട് ഒറ്റനോട്ടം നോക്കി ഞൊടിയിടയിൽ മരത്തിന്റെ കളിലേക്ക് ചാടിക്കയറുന്ന അണ്ണാറക്കന്മാരെ ഇഷ്ടമല്ലാത്തവർ ആരും ഉണ്ടാകില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാവുക. ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും വാലു കുലുക്കി വേഗത്തിൽ പറയുന്ന സൂത്രക്കാരൻമാരാണ് അവർ എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാന്റെ കഥയാണ്.

   

തന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ അപ്പോഴാണ് ഒരു അണ്ണാൻ മിഖായേലിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തത്.ആദ്യം അയാൾ കരുതിയത് അതിന് വിശന്നിട്ട് ആയിരിക്കും. അങ്ങനെ ചെയ്തതെന്നാണ്. അതുകൊണ്ടുതന്നെ അയാൾ തന്റെ കയ്യിലുണ്ടായിരുന്ന കുറച്ചു കപ്പലണ്ടികൾ ഇട്ടുകൊടുത്തു.

എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ പിന്നും അദ്ദേഹത്തിന്റെ അരികിൽ ഇരുന്ന് ശബ്ദം ഉണ്ടാക്കി. കുറച്ച് തിരക്കിലായത് കൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി അപ്പോൾ ആ അണ്ണൻ അദ്ദേഹത്തിന്റെ കാലിലേക്ക് ചാടിക്കയറുകയും മിഖായേൽ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അതിറങ്ങി ദൂരേക്ക് മാറിനിന്ന് ശബ്ദം ഉണ്ടാക്കുകയും ചെയ്തു.

അതുകൊണ്ട് മിഖായേൽ അങ്ങോട്ട് ചെന്നു അപ്പോൾ ആ അണ്ണാൻ കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരത്തിനു ചുവട്ടിൽ പോയി നിന്നു. അങ്ങോട്ട് ചെന്ന് മിഖായേൽ കണ്ടത് കാലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അപ്പോഴാണ് മിഖായേലിനെ മനസ്സിലായത് തന്റെ കുഞ്ഞിനെ രക്ഷിക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന്. അദ്ദേഹം ഉടൻതന്നെ അനിമൽ റെസ്ക് സെന്ററിലേക്ക് വിവരം അറിയിക്കുകയും അവർ വന്ന് അതിനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.