ജീവിതത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങളെ നാം നേരിടുന്നുണ്ട് അതുപോലെ തന്നെ ജീവിതത്തിൽ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുവാൻ ആർക്കും സാധിക്കുകയില്ല പലപ്പോഴും നമ്മുടെ വിചാരിക്കാത്ത സംഭവങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ നടന്നു പോകുന്നു അത്തരത്തിലുള്ള ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി.
ആ നോട്ടം നിരർത്ഥകമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ, ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല.അവൾ അങ്ങനെ മന്ത്രിച്ചു. സുകന്യ ജയിലിൽ നിന്നും കിട്ടിയ തന്റെ സാധനങ്ങൾ അടങ്ങിയ തുണി സഞ്ചി ചുരുട്ടി മാറനടയ്ക്ക് പിടിച്ചു ചുരുണ്ടുകൂടിയ കോട്ടയം സാരിയുടെ ഞൊറിയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു ആ കൈയിൽ ജയിലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കി പിടിച്ചിരുന്നു.
യാന്ത്രികമായിരുന്നു ആ നടത്തം തികച്ചും ലക്ഷ്യമില്ലാത്ത നടത്തം അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയഴകൾ. നിർവികാരമായ മുഖഭാവം കൊലുനിലയുള്ള ആ 30 വയസ്സുകാരുടെ കഴുത്തിലുള്ള ഞരമ്പുകൾ നീലിച്ചു കാണപ്പെട്ടു നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എങ്കിലും മുഖം ഭംഗി ഉള്ളതായിരുന്നു. ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടം.
ആണെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും കഴിക്കണം സുകന്യ മനസ്സിൽ ഓർത്തു സഹോദരാ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് വിട്. സുകന്യ റോഡിന്റെ വശത്ത് നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=LNhH4VcVp78