നമ്മുടെ ഓരോരുത്തരുടെയും കാണപ്പെട്ട ദൈവങ്ങളാണ് മാതാപിതാക്കൾ. അവർ പലതരത്തിലുള്ള പ്രതിസന്ധികൾക്കിടയിലൂടെയാണ് നമ്മെ വളർത്തി വലുതാക്കുന്നത്. എന്തെല്ലാം ബുദ്ധിമുട്ട് നേരിട്ടാലും തന്റെ മക്കളെ അതൊന്നും അറിയിക്കാതെ വളർത്തണമെന്നാണ് ഏതൊരു മാതാപിതാക്കളും ചിന്തിക്കുന്നത്. എന്നാൽ അത്തരത്തിൽ താഴ്ത്തും തലയിലും വെക്കാതെ മക്കളെ വളർത്തിക്കൊണ്ടുവന്നു കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ മക്കൾക്ക് അച്ഛനമ്മമാരെ വേണ്ടാത്ത അവസ്ഥയാണ് ഇന്ന് കാണുന്നത്.
പഠിപ്പും ജോലിയും വിവാഹവും എല്ലാം കഴിഞ്ഞാൽ തന്നെ ഇത്രയും നാളും നോക്കി വളർത്തിയ അച്ഛനും അമ്മയും മക്കൾക്ക് ഭാരമായി തീരുകയാണ് ചെയ്യുന്നത്. ഒരു ജോലിയും വിവാഹവും എല്ലാം കഴിഞ്ഞാൽ മക്കൾക്ക് പിന്നെ അവരുടേതായ ലോകമായി. ആ ലോകത്ത് അച്ഛനമ്മമാർക്കും പിന്നീട് സ്ഥാനമില്ല. എന്നാൽ സ്വന്തം മക്കളെ ഒരു നോക്കു കാണുന്നതിനുവേണ്ടി അച്ഛൻ അമ്മമാർ ഇന്ന് സങ്കടപ്പെടുകയാണ്.
അച്ഛനെയും അമ്മയെയും ഭാരമായി തോന്നിത്തുടങ്ങുമ്പോൾ അവർ വൃദ്ധസദനങ്ങളിലേക്കും അമ്പലനടകളിലേക്ക് എല്ലാം തള്ളി വിടുകയാണ് ചെയ്യുന്നത്. അത്തരത്തിൽ ഒട്ടനവധി മാതാപിതാക്കളെയാണ് പല വൃദ്ധസദനങ്ങളിലും റോഡ് അരികിലും ഇന്ന് കാണാൻ സാധിക്കുന്നത്. അത്തരത്തിൽ മക്കളാൽ ഒറ്റപ്പെട്ടു കഴിയുന്ന അച്ഛന്റെയും അമ്മയുടെയും ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. അച്ഛൻ മാധവനും അമ്മ ദേവിക്കും 5 ആൺമക്കളാണ് ഉണ്ടായിരുന്നത്.
രണ്ടാളും അധ്യാപകരാണെങ്കിലും മക്കളെ നോക്കുന്നതിനുവേണ്ടി ദേവി ടീച്ചർ ജോലി വേണ്ടാന്ന് വയ്ക്കുകയാണ് ചെയ്തത്. മക്കളുടെ പഠിപ്പും വിദ്യാഭ്യാസവും അവർ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയി. ഇപ്പോൾ എല്ലാവരും വിദേശത്ത് നല്ല ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. വിവാഹവും കുടുംബവും എല്ലാം അവർക്ക് ആയതിനാൽ അച്ഛനെയും അമ്മയെയും അവർക്ക് വേണ്ട. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=RNhErB8tx64