ഒരു രൂപ ചെലവില്ലാതെ തറ തുടയ്ക്കുന്ന മോപ്പ് ഈസിയായി ഉണ്ടാക്കാം..

നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. വീട്ടിലുള്ള എല്ലാ പൊടികളും അഴുക്കുകളും എന്നും തുടച്ച് വൃത്തിയാക്കുന്നവരാണ്. പത്രത്തിൽ വീടും പരിസരവും വൃത്തിയാക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും പലതരത്തിലുള്ള വില കൂടിയ പ്രൊഡക്ടുകളും ആണ് നാം വാങ്ങിക്കാറുള്ളത്. പലതരത്തിലുള്ള ലിക്വിഡുകൾ സ്പ്രേകൾ മോപ്പുകൾ എന്നിങ്ങനെ പലതരം പ്രൊഡക്ടുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ട്.

   

അത്തരത്തിൽ നമ്മുടെ വീട്ടിലെ തറ തുടച്ചു വൃത്തിയാക്കുന്നതിന് വേണ്ടി വിലകൂടിയ പല മോപ്പുകളും നാം വിപണിയിൽ നിന്ന് വാങ്ങിക്കാറുണ്ട്. എന്നാൽ കുറച്ചുനാൾ യൂസ് ചെയ്യുമ്പോഴേക്കും അത് പൊട്ടിപ്പോവുകയോ അതിന്റെ ക്ലോത്ത് കേടായി പോവുകയോ ചെയ്യാറുണ്ട്. ഇത്തരം ഒരു സാഹചര്യങ്ങളിൽ വലിയ നഷ്ടം തന്നെയാണ് നമുക്ക് സംഭവിക്കുന്നത്.

ഇങ്ങനെ അടിക്കടി മോപ്പുകൾ നാശായി പോകുന്ന. സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ മോപ്പ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ ഗുണത്തിലുള്ള മോപ്പ് നമുക്ക് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. അതിനായി പഴയ ഒരു ബനിയൻ മാത്രം മതി. കേടായി ഉപേക്ഷിച്ച ബനിയൻ ഉപയോഗിച്ച് പുതിയ മോപ്പ് ഉണ്ടാക്കി മാസങ്ങളോളം ഉപയോഗിക്കാം.

അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പഴയ ബനിയന്റെ കഴുത്തിന്റെ ഭാഗം നിർത്തി ബാക്കിയുള്ളത് കട്ട് ചെയ്തെടുക്കുകയാണ്. പിന്നീട് അത് രണ്ട് പീസുകൾ ആക്കി മുറിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഓരോ പീസും മോപ്പിന്റെ വള്ളികൾ നിൽക്കുന്നത് പോലെ ആ ബനിയൻ ചെറുതായി കട്ട്ചെയ്യേണ്ടതാണ്. ഇങ്ങനെ രണ്ട് പീസും ചെയ്തു കഴിഞ്ഞാൽ മൂപ്പിന്റെ പകുതി പണി കഴിഞ്ഞു എന്ന് പറയാനാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.