ഇങ്ങനെ ചെയ്താൽ മതി വീടിന്റെ അകത്തോ പുറത്തോ ഒരു തരി മാറാല പോലും പിടിക്കില്ല.

നമ്മുടെ വീടുകൾ നാമെന്നും വൃത്തിയായി സൂക്ഷിക്കുന്നു. എന്നാൽ എത്ര തന്നെ വൃത്തിയാക്കിയാലും വളരെ പെട്ടെന്ന് ആണ് പൊടിയും മാറാലയും വീട്ടിലേക്ക് കയറി വരുന്നത്. ഇത്തരത്തിൽ മാറാലയും പൊടിയും വൃത്തിയാക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് കൂടുതലായും ജനലകൾക്ക് ഇടയിലും വാതിലുകളുടെ പിന്നിലും ചാനലുകളുടെ മുകളിലും ചുമരുകളിലും ആണ് കാണുന്നത്.

   

ഇത് വൃത്തിയാക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കുന്നു. എന്നിരുന്നാലും കുറച്ചു കഴിയുമ്പോൾ ഇത് വീണ്ടും വരുന്നതായി കാണാൻ കഴിയുന്നതാണ്. ഇത്തരത്തിൽ നമ്മുടെ വീട്ടിലേക്ക് കടന്നുവന്ന എല്ലാം മാറാലയും നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ടിപ് ആണ് ഇതിൽ കാണുന്നത്.

ഏതൊരു വ്യക്തിക്കും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പാണ് ഇത്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ മാത്രം മതി. അതിനാൽ തന്നെ പൈസ ഒട്ടും ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. അതുമാത്രമല്ല നല്ലൊരു റിസൾട്ട് ആണ് ഇത് വഴി നമുക്ക് ലഭിക്കുന്നത്. ഇങ്ങനെ ചുമരുകളിലെയും ജനാലകൾക്കിടയിലെയും മാറാലയും മറ്റും വൃത്തിയാക്കുകയാണെങ്കിൽ പിന്നീട് പെട്ടെന്ന് ഒന്നും അത് അവിടെ വരികയില്ല.

ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഇളം ചൂട്ടോടെയുള്ള വെള്ളം എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് അൽപ്പം വിനാഗിരിയും ബേക്കിംഗ് സോഡയും കർപ്പൂരവും ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു കോട്ടൺ തുണി അതിൽ മുക്കിവെച്ച് പിഴിഞ്ഞ് വൈപ്പറിൽ സെറ്റ് ചെയ്യേണ്ടതാണ്. പിന്നീട് എവിടെയാണ് മാറാല ഉള്ളത് അവിടെയെല്ലാം അത് ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.