നിത്യവും നാം ഉണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണം ആണ് ദോശ. ദോശക്കല്ലിൽ ദോഷമാവ് നല്ല വണ്ണം വട്ടത്തിൽ പരത്തിയാണ് ദോശ ചുട്ടെടുക്കുന്നത്. ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും പ്രഭാതഭക്ഷണം ഇതുതന്നെയാണ്. എന്നാൽ പലപ്പോഴും ദോശമാവ് യഥാവിതം പരത്തിയാലും അത് ശരിയായ വിധം അതിൽ നിന്ന് വിട്ടു കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടുതലായും ഇരുമ്പ് ചട്ടികളിലാണ്.
ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ നോൺസ്റ്റിക് പാനുകളിലെ കോട്ടിംഗ് നഷ്ടപ്പെട്ട് കഴിഞ്ഞാലും ഇത്തരത്തിൽ ദോശ ശരിയായ വിധം വിട്ടു പോരാതെ പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ദോശ ഉണ്ടാക്കുക എന്ന് പറയുന്നത് തന്നെ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായി തീരുന്നു. അതിനാൽ തന്നെ ഏതൊരു ദോഷ ചട്ടിയും എളുപ്പത്തിൽ മയപ്പെടുത്തിയെടുക്കാവുന്ന ഒരു ടിപ്സ് ആണ് ഇതിൽ കാണുന്നത്.
വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു ട്രിക്ക് തന്നെയാണ് ഇത്. ഇത് ഇരുമ്പ് ചട്ടികളിലും നോൺസ്റ്റിക് കോട്ടിങ് പോയ പാത്രങ്ങളിലാണ് കൂടുതലും അപ്ലിക്കബിൾ ആയിട്ടുള്ളത്. നോൺസ്റ്റിക് പാത്രങ്ങളിലെ കോട്ടിംഗ് പോയിട്ടുണ്ടെങ്കിൽ ഏറ്റവും ആദ്യം അതിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നല്ലവണ്ണം സ്പ്രെഡ് ചെയ്യേണ്ടതാണ്. പിന്നീട് അതിലേക്ക് ചുവന്നുള്ളിയോ സവാളയോ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി.
ഇട്ടുകൊടുത്ത അല്പം ഉപ്പും കൂടി ഇട്ടു കൊടുത്ത് മൂപ്പിച്ച് എടുക്കേണ്ടതാണ്. ചെറുതായി മൂത്തു വരുമ്പോൾ തീ ഓഫ് ആക്കുകയും പിന്നീട് അത് ചൂടാറുമ്പോൾ വീണ്ടുo തീ കൂട്ടി വെച്ചുകൊണ്ട് മൂപ്പിച്ചെടുക്കുകയും വേണം. ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ചട്ടി മയപ്പെട്ട് കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.