വെറുതെ കളയുന്ന ഇതു മതി മാറാല കോൽ ഈസിയായി ഉണ്ടാക്കാൻ.

ഏതൊരു വീട്ടിലും നാം ദിവസവും ചെയ്യുന്ന ഒന്നാണ് ക്ലീനിങ് പ്രവർത്തനങ്ങൾ. എത്ര തന്നെ വീട് വൃത്തിയാക്കി ഇട്ടാലും പലപ്പോഴും അതിൽ പെട്ടെന്ന് തന്നെ പൊടികളും മാറാലുകളും അഴുക്കുകളും വരുന്നു. വാഷ്ബേസിന്‍റെ ചുവട്ടിലും വീടിന്റെ മുക്കിലും മൂലകളിലും ജനാലകളിലും വാതിലുകളുടെ പിന്നിലും എന്നിങ്ങനെ ഒട്ടനവധി ഭാഗങ്ങളിലാണ് വളരെ പെട്ടെന്ന് തന്നെ മാറാലയും പൊടിയും അഴുക്കുകളും കടന്നുവരുന്നത്.

   

ഇത്തരത്തിൽ മാറാലയുo പൊടികളും അഴുക്കുകളും എല്ലാം വീട്ടിൽ ഉണ്ടാകുമ്പോൾ നാം അത് മോപ്പോ അല്ലെങ്കിൽ മാറാല കോലോ ഉപയോഗിച്ച് നല്ലവണ്ണം വൃത്തിയാക്കി എടുക്കാറുണ്ട്. ഇത്തരത്തിൽ മാറാലക്കോൽ ഉപയോഗിച്ച് മാറാല തട്ടി കളയുമ്പോൾ നാം നേരിടുന്ന പ്രശ്നം എന്ന് പറയുന്നത് ആ മാറാല കോലിൽ നിന്ന് മാറാല വിട്ടുമാറാതെ നിൽക്കുന്നു എന്നുള്ളതാണ്.

വീണ്ടും നാം മാറാല ക്ലീൻ ചെയ്യാൻ ശ്രമിക്കുമ്പോൾ അതിലുള്ള മാറാല പോലും ചുമരുകളിൽ ഒട്ടിപ്പിടിക്കുകയും ചുമരുകളിൽ കറുത്ത നിറം ഉണ്ടാവുകയും ചെയ്യുന്നതാണ്. അത് നമുക്ക് വളരെ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാറാല കോലിൽ കുറെയധികം മാറാല പറ്റിപ്പിടിച്ചു കഴിഞ്ഞാൽ പിന്നീട് അത് കളയുകയേ നിവർത്തിയുള്ളൂ. പിന്നീട് വീണ്ടും നാം വില കൊടുത്ത് മാറാല കോൽ വാങ്ങിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. പഴയ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടെങ്കിൽ എളുപ്പത്തിൽ നമുക്ക് ഒരിക്കലും കേടാകാത്ത മാറാല വൃത്തിയാക്കുന്നതിന് വേണ്ട മോപ്പ് തയ്യാറാക്കാവുന്നതാണ്. ഇതിനായി അല്പം കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികളാണ് തിരഞ്ഞെടുക്കേണ്ടത്. മൂന്ന് വലിയ പ്ലാസ്റ്റിക് കുപ്പികൾ തെരഞ്ഞെടുത്തതിനുശേഷം അതിന്റെ അടിവശം കട്ട് ചെയ്തു കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.