പണ്ടുകാലം മുതലേ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് സ്ത്രീധന സമ്പ്രദായം. സ്ത്രീയെ ധനമായി കാണാതെ അവൾക്കൊപ്പം ഒത്തിരി സമ്പത്ത് കുടുംബത്തിലേക്ക് കയറി വരണമെന്ന് ആഗ്രഹിക്കുന്ന ഒത്തിരി ആളുകൾ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു. സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇന്നും ഈ ഒരു സമ്പ്രദായം തുടർന്നു പോകുന്നതായി കാണാൻ കഴിയുന്നതാണ്.
സ്ത്രീധനത്തിന്റെ കുറവ് പറഞ്ഞു ഒട്ടനവധി സ്ത്രീകളാണ് നിരന്തരം പീഡനം നേരിടുന്നത്. അമ്മായിമ്മയിൽ നിന്നും ഭർത്താവിൽ നിന്നും എല്ലാം ഒത്തിരി പീഡനങ്ങളാണ് ഇതിന്റെ പേരിൽ ഓരോ സ്ത്രീയും പലപ്പോഴായി നേരിടേണ്ടി വരുന്നത്. അത്തരത്തിൽ സ്ത്രീധനത്തിന്റെ പേരിൽ വളരെയധികം പീഡനം നേരിട്ട പാർവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. കുടുംബത്തിന്റെ സ്ഥിതി വളരെയധികം മോശമായതിനാൽ തന്നെ പാർവതിക്ക് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോവുകയായിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു രൂപ പോലും സ്ത്രീധനം വേണ്ട എന്ന് പറഞ്ഞുകൊണ്ട് മനോജിന്റെ ആലോചന പാർവതിക്ക് വന്നത്. കണ്ടമാത്രയിൽ തന്നെ മനോജിനെ പാർവതിയും പാർവതിക്കും മനോജിനെയും ഇഷ്ടപ്പെട്ടു. അതുമാത്രമല്ല പത്തിൽ പത്ത് പൊരുത്തവും അവർക്കുണ്ടായിരുന്നു. പിന്നീട് താമസിപ്പിക്കാതെ പാർവതിയുടെ അച്ഛനായ ജയചന്ദ്രൻ കയ്യിലുള്ളതെല്ലാം വിറ്റുപറക്കി 10 പവനും 50,000 രൂപയും കൊടുത്തു പാർവതിയെ കെട്ടിച്ചു വിട്ടു.
കല്യാണം കഴിഞ്ഞ് കയറിച്ചെന്ന കാലങ്ങളിൽ പാർവതിക്ക് നല്ല സന്തോഷവും സമാധാനവും മാത്രമായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ മനോജിന്റെ അനിയന്റെ കല്യാണം കഴിഞ്ഞു. 100 പവനും ലക്ഷക്കണക്കിന് രൂപയും സ്ത്രീധനമായി വന്ന മരുമകളെ കണ്ടപ്പോൾ മനോജിന്റെ അമ്മയ്ക്ക് പാർവതിയെ വേണ്ട എന്ന മട്ടായി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.