ശുദ്ധവായു ശ്വസിക്കാൻ നട്ടുവളർത്തേണ്ട ഈ ഒരു ചെടിയെക്കുറിച്ച് ആരും അറിയാതിരിക്കല്ലേ.

പലതരത്തിലുള്ള ചെടികളാണ് നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്നത്. ആദ്യകാലങ്ങളിൽ വേലിക്കരികിൽ ധാരാളമായി കണ്ടുവന്നിരുന്ന ഒന്നാണ് സ്നേക്ക് പ്ലാന്റ് അഥവാ സർപ്പ പോള. മറ്റു പല പേരുകളിലും ഈയൊരു ചെടി അറിയപ്പെടുന്നതാണ്. നല്ല നീളമുള്ള ഇലകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടുകാലഘട്ടത്തിൽ ഇത് വീട്ടിൽ നടുകയാണെങ്കിൽ പാമ്പ് വരും എന്നുള്ള ഒരു പേടി കാരണം എല്ലാവരും ഇത് പറച്ചുകളയാറാണ് പതിവ്.

   

എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനെ വളരെയധികം ഡിമാൻഡ് ആണുള്ളത്. ഈയൊരു ചെടി നട്ടു വളർത്തുന്നത് വളരെ വലിയ ഉപകാരങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. കുത്തനെ വളരുന്ന ഈ ഒരു ചെടി ഇന്ന് അകത്തളങ്ങളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. ഇൻഡോർ സസ്യങ്ങളിൽ തന്നെ ഏറ്റവും അധികം ആളുകൾ വളർത്തുന്ന ഒരു സസ്യമായി ഇത് മാറി കഴിഞ്ഞിരിക്കുകയാണ്.

വെയിലും വെള്ളവും അല്പം മാത്രം ആവശ്യമുള്ളൂ എന്നതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ അകത്തളങ്ങളിൽ തഴച്ചു വളരുന്നതാണ്. അതോടൊപ്പം തന്നെ ഭാഗ്യത്തിന്റെ ഒരു ചെടി എന്ന ലേബലും ഇതിലുണ്ട്. അതിനാൽ തന്നെ ഭാഗ്യം കുടുംബങ്ങളിലേക്ക് കടന്നു വരുന്നതിനുവേണ്ടി പലരും ഇത് വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും എല്ലാം വളർത്താറുണ്ട്.

കൂടാതെ ഇത് നമ്മുടെ അന്തരീക്ഷത്തിലെ വിഷാംശങ്ങളെ വേഗം വലിച്ചെടുക്കുന്നു. ഇത് വീടുകളിലെ അകത്തളങ്ങളിലും മറ്റും വയ്ക്കുകയാണെങ്കിൽ നാം ഫ്ലോറുകളും എല്ലാം ക്ലീൻ ചെയ്യുന്നതിനുവേണ്ടി പലതരത്തിലുള്ള രാസപദാർത്ഥങ്ങളും ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിഷാംശങ്ങളെ ഈ ചെടി വലിച്ചു എടുക്കുന്നതാണ്. അതിനാൽ തന്നെ ശുദ്ധ വായു ലഭിക്കുന്നതിന് വേണ്ടി അകത്തളങ്ങളിൽ ഈ ചെടി നട്ടുവളർത്തേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.