ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു. പ്രകൃതിദത്തമായ രീതിയിൽ ധമനികളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ചില ഭക്ഷണങ്ങൾ കഴിച്ചാൽ മതി. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇതിന് നമ്മെ സഹായിക്കുന്നത് എന്ന് നോക്കാം.വെളുത്തുള്ളി കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയരോഗങ്ങൾ ഉയർന്ന രക്തസമ്മർദ്ദം മുതലായവ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ആണ്. കൊളസ്ട്രോളിന് ഇല്ലാതാക്കാനും.
ധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന് ഇല്ലാതാക്കാനും രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കാതിരിക്കാനും മുന്തിരി സഹായിക്കുന്നു. കൊളസ്ട്രോൾ ഇല്ലാതാക്കാനും രക്തക്കുഴലുകളിലെ തടസ്സം ഇല്ലാതാക്കാനും ഒലിവ് ഓയിലും നമ്മെ സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആഴ്ചയിൽ മൂന്ന് കപ്പ് ക്യാമ്പെരി ജ്യൂസ് കുടിക്കുക ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാനും അതുവഴി രക്തക്കുഴലുകളിലെ കൊഴുപ്പ് ഉണ്ടാക്കുന്നത് തടയാനും സഹായിക്കുന്നു.
രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാൻ തക്കാളി സഹായിക്കും. ആന്റി ഓക്സിഡന്റ് അടങ്ങിയ മത്തങ്ങ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഓട്സ് ദിവസവും രണ്ടര കപ്പ് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് 20% വരെ കുറയ്ക്കാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ മാതൃനാരങ്ങ രക്തധമനികളെ ബലമുള്ളതാക്കാനും.
രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ചെറിയ പരിക്കുകൾ കുറയ്ക്കാനും സഹായിക്കും പൊട്ടാസ്യം ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ചീര കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തിന് പരിഹാരം കാണാനും സഹായിക്കുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ രക്ത ധമനയിലെ തടസ്സം മാറുന്നതിന് വളരെയധികം സഹായിക്കും ഇത് നമ്മുടെ ഹൃദയ ആരോഗ്യം നല്ല രീതിയിൽ നടത്തുന്നതിനെ ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.