വെറുതെ കളയുന്ന ഇതൊന്നു മതി പ്ലാസ്റ്റിക് കൈയുറകൾ ഉണ്ടാക്കാൻ.

ഇന്നത്തെ കാലത്ത് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഏറ്റവും അധികമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ. എന്തും ഏതും പുറത്തുനിന്ന് വാങ്ങിക്കുമ്പോൾ അതോടൊപ്പം ധാരാളമായി തന്നെ കവറുകളും വീട്ടിലേക്ക് കയറി വരുന്നു. ഇത്തരത്തിലുള്ള കവറുകൾ ഉപേക്ഷിച്ചു കളയുന്നത് വഴി പലതരത്തിലുള്ള മലിനീകരണമാണ് സൃഷ്ടിക്കുന്നത്. അന്തരീക്ഷത്തിന് തന്നെ ഇത് വളരെയധികം ദോഷകരമായിട്ടുള്ള ഒരു പ്രവർത്തിയാണ്.

   

അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഇത്തരം പ്ലാസ്റ്റിക് കവറുകൾ റീ യൂസ് ചെയ്യുകയാണ്. അത്തരത്തിൽ വെറുതെ വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചിട്ടുള്ള ഒരു വിദ്യയാണ് ഇതിൽ കാണുന്നത്. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഗ്ലൗസ് ഉണ്ടാക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ഈ പ്ലാസ്റ്റിക് അവർ ഉപയോഗിച്ച് നമുക്ക് ഗ്ലൗസ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് നമ്മുടെ കൈ ഒരു കട്ടിയുള്ള ചട്ടയിലോ പേപ്പറിലോ വെച്ച് ആ കയ്യിന്റെ അതിർത്തി വരച്ചെടുക്കുകയാണ്. ഇത് വരച്ചടുത്തതിനുശേഷം കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഒരു പ്ലാസ്റ്റിക് കവറിന്റെ മുകളിലേക്ക് ഈ ഒരു ഷേപ്പ് വെച്ച് ആ ഷേപ്പിനെക്കാളും ഒരു തരി ഗ്യാപ്പിട്ട് ആ ഷേപ്പിൽ തന്നെ കവർ കട്ട് ചെയ്ത് എടുക്കേണ്ടതാണ്.

അതിനുശേഷം ആ കട്ട് ചെയ്ത കവറിനു മുകളിലേക്ക് കയ്യിന്റെ ആകൃതി വരച്ചുവച്ച പേപ്പറോ ചട്ടിയോ കയറ്റി വെച്ചതിനുശേഷം അതിന്റെ അരു വശങ്ങളിലേക്ക് നല്ലവണ്ണം ചൂടാക്കിയ അയൺ ബോക്സ് വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പ്ലാസ്റ്റിക് കവറിന്റെ അരി ഭാഗം എല്ലാം ജോയിന്റാവും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.