എല്ലാ പ്രവാസികളും ഇത്തരത്തിൽ ഒരു നീറ്റൽ കൊണ്ട് നടക്കുന്നവരായിരിക്കും..

എല്ലാ പ്രവാസികളും ചങ്കിൽ നീറ്റലുമായാണ് തങ്ങളുടെ ഉറ്റവരെ വിട്ട് വിദേശത്തേക്ക് പോകുന്നത്. അത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്ന അച്ഛനെയും അച്ഛനെ വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണിത് . മൂന്നു വയസ്സിന് താഴെ മാത്രം പ്രായം തോന്നുന്ന ഒരു പെൺകുഞ്ഞ് തന്റെ അച്ഛനെ കെട്ടിപ്പിടിച്ച്.

കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് ഏങ്ങലടിച്ചു കരയുന്ന കുഞ്ഞിനെ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാവാതെ അച്ഛനും കരയുന്നുണ്ട് വിഷമത്തോടെ കുഞ്ഞിനെ അച്ഛന്റെ കയ്യിൽ നിന്നും ബലമായി തിരികെ വാങ്ങാൻ ശ്രമിക്കുകയാണ് അമ്മ. ഏറെ നേരത്തെ ശ്രമത്തിനുശേഷം കുഞ്ഞ് അമ്മയുടെ കയ്യിലേക്ക് പോകുന്നുണ്ടെങ്കിലും കരച്ചിൽ നിർത്തുന്നില്ല.

ഒരു ഉമ്മ കൂടി നൽകി മടങ്ങാൻ ശ്രമിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് വീണ്ടും വീഴുകയാണ് ഈ കുരുന്ന കുഞ്ഞ്. വീണ്ടും ശ്രമപ്പെട്ട് കുഞ്ഞിനെ അമ്മയുടെ കയ്യിലേക്ക് കൊടുത്ത് പൊട്ടിക്കരയുകയാണ് അച്ഛൻ. തന്റെ കരച്ചിൽ പുറത്തു കാണാതിരിക്കാൻ മുഖം പൊത്തുന്നത് വീഡിയോയിൽ കാണാം. മക്കൾക്ക് വേണ്ടി എത്രയും വലിയ വേദനയും വേർപാടും സഹിക്കുന്ന മാതാപിതാക്കൾ ആണ്.

മക്കൾ നല്ല രീതിയിൽ ജീവിക്കുന്നതിനുവേണ്ടി ഒരുപാട് കഷ്ടപ്പെടുന്നവരാണ് അവർ.സ്വന്തം വേർപെട്ട നിൽക്കുന്ന വിഷമം നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരിക്കലും മക്കളെ എയർപോർട്ടിൽ കൊണ്ട് വിടുമ്പോൾ പോകാൻ അനുവദിക്കരുത് അവരുടെ ദുഃഖം വർദ്ധിപ്പിക്കുകയുള്ളൂ എന്ന് പലതും കമന്റായി നൽകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.