ഇന്നത്തെ കാലഘട്ടത്തിൽ സ്വത്തിനും പണത്തിനും വേണ്ടി ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് ഓരോരുത്തരും ചെയ്തുകൂട്ടുന്നത്. ഒരു ചെറിയ സ്വത്തിന് വേണ്ടി പോലും മക്കൾ ഇന്ന് കടിപിടി കൂടുകയാണ്. അത്തരത്തിൽ സ്വത്തിന് വേണ്ടി കടിപിടി കൂടുന്ന ഒരു കുടുംബത്തെയാണ് ഇതിൽ കാണുന്നത്. മൂന്നു മക്കളുള്ള കുടുംബത്തിലെ മൂത്ത പുത്രനായ രാജേഷ് മരിച്ചിരിക്കുകയാണ്. 10 15 ഏക്കർ സ്ഥലമുള്ള രാജേഷിന്റെ അച്ഛൻ വെറും.
15 സെന്റ് സ്ഥലം മാത്രം രാജേഷിന്റെ ഭാര്യയ്ക്ക് എഴുതി നൽകിക്കൊണ്ട് അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. എന്നാൽ യാതൊരു തരത്തിലുള്ള പ്രകോപനം ഇല്ലാതെ തന്നെ രാജേഷിന്റെ ഭാര്യ സന്ധ്യ വീട്ടിൽ നിന്നും പടിയിറങ്ങി പോകാൻ തയ്യാറായിരിക്കുകയാണ്. എന്നാൽ അതേസമയം മൂത്തമകൻ റോഷൻ അച്ഛന്റെ സ്വത്ത് തട്ടിയെടുത്ത അച്ചാച്ചനോടും കൊച്ചച്ചനോടും എല്ലാം എതിർത്ത് സംസാരിക്കുന്നു.
എന്നാൽ സംസാരം ഒന്നും ഫലം കണ്ടില്ല. നിന്റെ അമ്മ ചെറുപ്പമാണെന്നും അമ്മ വേറൊന്ന് കെട്ടിക്കഴിഞ്ഞാൽ പിന്നെ ഈ സ്വത്തെല്ലാം അവന്റെ കൈയിൽ ആയി പോകുമെന്നുള്ള ഭയത്താൽ ആണ് വെറും 15 സ്ഥലമാത്രം നൽകിയത് എന്നുള്ള മറുപടി മാത്രമാണ് അച്ഛച്ഛനിൽ നിന്ന് കിട്ടിയത്. ഇത് സന്ധ്യയെ മാനസികമായി തളർത്തിയെങ്കിലും.
അവൾ തന്നെ രണ്ടു മക്കളെയും കൂട്ടി അവളുടെ വീട്ടിലേക്ക് കയറി ചെല്ലുകയാണ് ചെയ്തത്. ഇതേ സമയം രാജേഷിന്റെ വീട്ടിൽ അനിയനും അനിയത്തിയും സ്വത്തിന് വേണ്ടി വീണ്ടും തർക്കം തുടങ്ങി. തർക്കത്തിനൊടുവിൽ ആർക്കും അച്ഛനെ നോക്കാൻ സമയമില്ല. ഈ സമയം സന്ധ്യയ്ക്ക് മക്കളുടെ സ്കൂളിൽ ടീച്ചറായി ജോലി കിട്ടി. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.