ഓരോ വീട്ടമ്മമാരും ഓരോ തരത്തിലുള്ള എളുപ്പമാർഗങ്ങളാണ് ഓരോ ദിവസവും സ്വീകരിക്കാറുള്ളത്. അത്തരത്തിൽ കുറച്ച് വളരെയധികം ഉപയോഗപ്രദമായിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. നിർബന്ധമായും വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ടിപ്പുകൾ ആണ് ഇവ ഓരോന്നും. അതിൽ ഏറ്റവും ആദ്യത്തേത് നമ്മുടെ വീടുകളിൽ പലപ്പോഴും കുട്ടികളുണ്ടെങ്കിൽ ചുമരുകളിലും മറ്റും പേനകൊണ്ട് സ്കെച്ച് കൊണ്ടും എല്ലാം വരച്ചിടാറുണ്ട്.
ഇത്തരത്തിൽ ചുമരിന്റെ മുകളിൽ പേനകൊണ്ട് സ്കെച്ച് കൊണ്ടും ക്രയോളുകളും എല്ലാം വരച്ചു ഇടുമ്പോൾ അതിന്റെ പാട് പോകാതെ തന്നെ അവിടെ തങ്ങിനിൽക്കാറുണ്ട്. എത്ര തന്നെ നാം തുണിക്കൊണ്ടും ബ്രഷ് കൊണ്ടും ഉറച്ചാലും അത്തരം പാടുകൾ പോകുകയില്ല. മാത്രമല്ല ചുമരിന്റെ പെയിന്റ് ഇളകി പോകുന്നതിനുള്ള സാധ്യതകളുമുണ്ട്. ചുമരിലെ മുകളിൽ കാണുന്ന ഇത്തരം പാടുകൾ ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ഒരു സൂപ്പർ സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.
ഇതിനായി ഒരു ബൗളിലേക്ക് അല്പം നാരങ്ങയുടെ നീരാണ് എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് വെള്ള നിറത്തിലുള്ള കോൾഗേറ്റിലെ ടൂത്ത് പേസ്റ്റും അതോടൊപ്പം ഡിഷ് വാഷും ആണ് എടുക്കേണ്ടത്. ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്തു കഴിഞ്ഞാൽ സൂപ്പർ സൊല്യൂഷൻ തയ്യാറായിക്കഴിഞ്ഞു. ചെറുനാരങ്ങയും തൂത്ത് പേസ്റ്റും നല്ലൊരു ക്ലീനിങ് ഏജന്റ് ആയതിനാൽ തന്നെ ഇത് വളരെ പെട്ടെന്ന് തന്നെ ചുമരിലുള്ള എല്ലാ കറയും നീക്കം ചെയ്ത് കളയുന്നതാണ്.
അതുമാത്രമല്ല നമ്മുടെ സ്വിച്ച് ബോർഡുകളിൽ കാണുന്ന ചെറിയ കറുത്ത കറകളും ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കുന്നതാണ്. ചെറിയ ബ്രഷ് സ്പോഞ്ച് ഉപയോഗിച്ചുകൊണ്ട് ഇത്തരം കറകൾ എളുപ്പത്തിൽ തുടച്ചുനീക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.