മലയാളത്തിൽ നിന്നും എത്തിയ ഈ നടൻ പാനി ഇന്ത്യൻ നടനായി മാറി ആരാണെന്നറിയാമോ ഈ നടൻ. | Malayalam Actor Dulquer Salmaan

മലയാളത്തിൽ ഒടുവിൽ അഭിനയിച്ച കുറുപ്പ് 100 കോടി ക്ലബ് കയറി ചരിത്രമായി. തമിഴിൽ ഒടുവിൽ അഭിനയിച്ച കണ്ണും കണ്ണും കൊള്ളയടിച്ചാൽ ശ്രദ്ധേയമായ ഹിറ്റായി മാറി. തെലുങ്കിൽ ഒടുവിൽ അഭിനയിച്ച സീതാരാമം 100 കോടി ക്ലബ് കയറി ചരിത്രം കുറിച്ചു. ഹിന്ദിയിൽ ഇപ്പോൾ ഇറങ്ങിയ ചുപ്പ് വലിയ തരംഗം സൃഷ്ടിച്ച കൂറ്റൻ ഹിറ്റ് അടിക്കും എന്ന് ഉറപ്പിച്ചിരിക്കുന്നു. എല്ലാത്തിലും നായകൻ ദുൽഖർ സൽമാൻ ഒറ്റ പേര് ഒരു താരം. ഹീറോ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം. അതൊരു വെറും തള്ളല്ല കരിയറിൽ തെളിയിച്ചു കാണിച്ചുകൊണ്ടാണ് ദുൽഖറിന്റെ വരവ്.

പണ്ട് കമൽഹാസന്റെ ചെറുപ്പകാലത്ത് അദ്ദേഹം ഇത്തരത്തിൽ എല്ലാ ഭാഷകളിലും ഹിറ്റടിച്ച് നായകനായി മാറിയിട്ടുണ്ട്. കമലഹാസന് ശേഷം ആ അപൂർവ്വ ഭാഗ്യം വന്നുചേരുന്നത് ദുൽഖർ സൽമാനാണ്. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം ചുപ്പിലൂടെ ഹിന്ദിയിലും തരംഗം സൃഷ്ടിക്കുന്നതോടെ ഏറ്റവും പ്രതിഫലം വാങ്ങുന്ന മലയാളി നടനായി ദുൽഖർ സൽമാൻ മാറുമെന്നാണ് വിലയിരുത്തൽ.

ഇപ്പോൾ നിരന്തരം സിനിമകൾ പരാജയപ്പെടുന്ന അവസ്ഥയുള്ള ബോളിവുഡിൽ പുതിയ താരങ്ങൾ ചെറിയ സബ്ജക്ടുകൾ ഒക്കെ അന്വേഷിച്ചാണ് സംവിധായകരും നിർമ്മാതാക്കളും ഒക്കെ നടക്കുന്നത്. ഹിന്ദി സിനിമ വലുതിൽ നിന്ന് ചെറുതിലേക്ക് ചുരുങ്ങി തടി കാക്കാൻ ഒരുങ്ങുമ്പോൾ സിനിമ ബ്രഹ്മാണ്ഡ ചിത്രങ്ങൾ തുടർച്ചയായി സൃഷ്ടിച്ച ചരിത്രം കുറിക്കുകയാണ്.

ഏതു ഭാഷയിലെയും നായക സങ്കല്പത്തിൽ ഇറങ്ങുന്ന മുഖമാണ് ദുൽഖർ സൽമാന്റെത് എന്നാണ് വിലയിരുത്തൽ ഈ വിലയിരുത്തൽ വന്നത് ഇന്ത്യയിലെ പ്രമുഖ ട്രേഡ് അനാലിസിസുകളുടെ വിലയിരുത്തലുകൾ ആണ്. ചുപ്പുകൂടി ഹിറ്റടിക്കുന്നതോടെ ഹിന്ദിയിൽ ഉൾപ്പെടെ കോടികൾ പ്രതിഫലം പറ്റുന്ന നടനായി ദുൽഖർ സൽമാൻ മാറും.