നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത അവരായിരിക്കും നമ്മുടെ സഹായത്തിന് എത്തുക. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ആരെയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് എന്ന് പറയുന്നത് ചുമ്മാതല്ല അതിനെ ഉത്തമ ഉദാഹരണങ്ങൾ നിരവധി ദിനംപ്രതി നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. മാന്യമായ വസ്ത്രധാരണമാണെങ്കിലും യഥാർത്ഥ സ്വഭാവം മോശമായിരിക്കും. ചിലരാവട്ടെ പുറമേ മോശമായി തോന്നുമെങ്കിലും മനസ്സ് നല്ലതായിരിക്കും.
ഇപ്പോഴത്തെ അങ്ങനെയൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോൾ വൈറൽ ആവുന്നത് അധികം തിരക്കില്ലാത്ത എന്നാൽ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്റ്റോപ്പിൽ ആണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉൾപ്പെടെ ബസ്റ്റോപ്പിൽ കൂടുതലും സ്ത്രീകളായിരുന്നു കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്റ്റോപ്പിലേക്ക് യാചകൻ.
എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വൃദ്ധൻ വരുന്നത് പലരും പുറകോട്ട് പിൻവലഞ്ഞു ആ വൃദ്ധന്റെ കയ്യിൽ ഒരു പ്ലാസ്റ്റിക് കൂടുമുണ്ട്. വിശന്നു വരവാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വ്യക്തമാണ് അദ്ദേഹം ബസ് സ്റ്റോപ്പിലേക്ക് എത്തിയതും പലരുടെയും മുഖം ചുളിക്കുന്നുണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും അടുത്തേക്ക് തന്നെ അദ്ദേഹം നിൽക്കുകയും ചെയ്തു.
അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചുപിടിച്ചു നിൽക്കുന്നത് ആ സ്ത്രീയുടെ മുഖത്ത് വളരെയധികം വ്യക്തമായി കാണാമായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധനെ കണ്ടതുകൊണ്ട് ആവണം പെട്ടെന്ന് കരയാൻ തുടങ്ങി കുഞ്ഞു കരയാൻ തുടങ്ങിയതോടെ എന്തൊക്കെയോ ആ വൃദ്ധനോട് ഉള്ള ദേഷ്യം കൊണ്ട് പിറുപിറുത്ത് ആ സ്ത്രീ മാറിയെന്ന് നിന്നു. അദ്ദേഹത്തോട് ഞാനടക്കം അവിടെ ഉണ്ടായിരുന്ന പലർക്കും അമർഷം മനസ്സിൽ തോന്നിയിട്ടുണ്ടെന്ന് ഉറപ്പാണ്.