അലമാരയിലെയും സോഫയിലെയും എത്ര വലിയ ബാഡ്സ്മെലും ഒഴിവാക്കാൻ ഇതൊരു പിടി തന്നെ ധാരാളം.

നമ്മുടെ വീടുകളിൽ സ്ഥിരമായി തന്നെ കാണുന്ന ഒരു ഭക്ഷണപദാർത്ഥമാണ് കടുക്. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് ഒട്ടനവധി കാര്യങ്ങൾക്ക് നമുക്ക് ഉപയോഗിക്കാവുന്നതാണ്. കറികൾക്ക് രുചി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇത് ക്ലീനിങ്ങിനും ഉത്തമമാണ്. ക്ലീനിംഗിന് മാത്രമല്ല കൊതുക് ഈച്ച മുതലായ പ്രാണികളെ ഒഴിവാക്കുന്നതിന് വേണ്ടിയും കടുക് ഉപയോഗിക്കാവുന്നതാണ്.

   

അത്തരത്തിൽ കടുക് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ ചെയ്യാൻ സാധിക്കുന്ന കുറെയധികം ടിപ്സുകൾ ആണ് ഇതിൽ കാണുന്നത്. ഈ കാണുന്ന ഓരോ ടിപ്സും വളരെയധികം പ്രയോജനകരമായിട്ടുള്ള ടിപ്സുകളാണ്. 100% ഇവ റിസൾട്ട് നൽകും എന്നുള്ളത് തീർച്ചയാണ്. ഇത്തരത്തിൽ കടുക് ഉപയോഗിച്ച് ടിപ്സുകൾ ചെയ്യുന്നതിന് വേണ്ടി ഏറ്റവും ആദ്യം കടുക് മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്.

പിന്നീട് ഇത് ഒരു പാത്രത്തിലിട്ട് നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ കടുകിന്റെ പൊടിയും അല്പം അയമോദകവും സന്ധ്യാ സമയങ്ങളിൽ ചിരട്ടയിൽ ഇട്ട് കത്തിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്ന ഓരോ കൊതുകിനെയും നമുക്ക് ഓടിപ്പിക്കാനും സാധിക്കുന്നതാണ്.

കൂടാതെ നമ്മുടെ വീടുകളിൽ കൂടുതലായി കാണുന്ന ഒരു പ്രശ്നമാണ് ബെഡിൽ നിന്നും സോഫയിൽ നിന്നും അലമാരയിൽ നിന്നും എല്ലാം ബാഡ്സ്മെൽ ഉണ്ടാകുന്നത്. ഈ ഭാഗത്തുനിന്ന് കടുകിന്റെ പൊടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ടിഷ്യൂ പേപ്പറിൽ കടുകിന്റെ പൊടി ഇട്ടു കൊടുത്തതിനുശേഷം അതിനുമുകളിൽ ഒരു പച്ചകർപ്പൂരം വയ്ക്കേണ്ടതാണ്. പിന്നീട് ആ പേപ്പർ പൊതിഞ്ഞ് അലമാരിയിലും ബെഡിന്റെ അടിയിലും പില്ലോ കവറിലും വെക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.