എത്ര കത്താത്ത ഗ്യാസും ഇനി മിനിറ്റുകൾക്കുള്ളിൽ ഈസിയായി ശരിയാക്കാം.

ഓരോ അടുക്കളയിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഗ്യാസ് അടുപ്പുകൾ. വളരെ എളുപ്പത്തിൽ പാചകം ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. ഇത്തരത്തിൽ ഗ്യാസ് അടുപ്പുകൾ നാം ഉപയോഗിക്കുമ്പോൾ പലപ്പോഴും അത് ശരിയായ വിധം കത്താതെ ഇരിക്കാറുണ്ട്. അത് മിന്നി മിന്നി കത്തുകയും അത് ചില സമയങ്ങളിൽ തീരെ കത്താത്ത അവസ്ഥയും ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് അത് ശരിയാക്കുകയാണ് ചെയ്യാറുള്ളത്.

   

ഇത്തരത്തിൽ ഗ്യാസ് അടുപ്പുകൾ സർവീസ് ചെയ്യേണ്ട ആവശ്യംമില്ല. പത്തിൽ ഏത് കത്താത്ത ഗ്യാസും നമുക്ക് കത്തിച്ചെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഗ്യാസ് സ്റ്റൗ ശരിയായവിധം കത്താത്തത് അതിന്റെ ബർണറുകളിൽ അഴുക്കും മറ്റും പറ്റിപ്പിടിച്ച് അതിന്റെ ഹോളുകൾ അടഞ്ഞ് ഇരിക്കുന്നതിനാലാണ്. ഇത്തരം സാഹചര്യങ്ങളിൽ ബർണറുകളിലെ എല്ലാ പൊടികളും അഴുക്കുകളും നീക്കം ചെയ്യുന്നതിനുവേണ്ടി നമുക്ക് ഒരു ഐറ്റം പ്രയോഗിക്കാവുന്നതാണ്.

WD 40 എന്നാൽ ഈ ഒരു ഐറ്റം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ബർണറുകളുടെ ഉള്ളിലെ എല്ലാ അഴുക്കുകളും പൊടികളും തുരുമ്പുകളും പെട്ടെന്ന് നീങ്ങുകയും അതിന്റെ ഹോളുകൾ ശരിയായ വിധം തുറന്നു കിട്ടുകയും ചെയ്യുന്നതാണ്. ബർണറുകളിലാണ് കംപ്ലൈന്റ്റ് എങ്കിൽ ഈ ഒരു ഐറ്റം സ്പ്രേ ചെയ്യുന്നത് വഴി ആ ഒരു പ്രശ്നം നീങ്ങുന്നതാണ്.

എന്നിട്ടും ഗ്യാസ് സ്റ്റൗ ശരിയാകുന്നില്ലെങ്കിൽ അടുത്ത പ്രശ്നം അതിന്റെ ട്യൂബുകളിൽ ആകും. ഈ ട്യൂബകളിലൂടെയാണ് ഗ്യാസ് ബർണറുകളിലേക്ക് എത്തുന്നത്. ഈ ട്യൂബിന്റെ ഉള്ളിൽ തുരുമ്പോ മറ്റെന്തെങ്കിലും വന്നിരിക്കുമ്പോഴാണ് ഇത്തരത്തിൽ ശരിയായിവിധം ഗ്യാസ് എത്താത്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.