പ്രാണികളെ ട്രാപ്പിലാക്കാനും ചീത്ത മണം ഇല്ലാതാക്കാനും ഇനി എന്തെളുപ്പം.

നമ്മുടെ വീടുകളിൽ കൂടുതലായി കാണുന്ന ഒന്നാണ് പ്രാണിശല്യം. ഈച്ച പാറ്റ കൊതുക് പല്ലി എന്നിങ്ങനെയുള്ള ഒട്ടനവധി പ്രാണികളാണ് പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നമുക്ക് സൃഷ്ടിക്കുന്നത്. ഇവയെ മറികടക്കുന്നതിന് വേണ്ടി പലതരത്തിലുള്ള വിലകൂടിയ പ്രോഡക്ടുകൾ നാം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ അവയിൽ കെമിക്കലുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ നമ്മുടെ അടുക്കളയിലും മറ്റും അത് ഉപയോഗിക്കുക വളരെയധികം ബുദ്ധിമുട്ടാണ്. അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.

   

അത്തരത്തിൽ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന പ്രാണികളെ തുരത്തുന്നതിനു വേണ്ടി വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. യാതൊരു തരത്തിലുള്ള കെമിക്കലുകളും ഇതിൽ അടങ്ങാത്തതിനാൽ തന്നെ ഇത് നമ്മുടെ വീടിന്റെ എവിടെ വേണമെങ്കിലും നമുക്ക് വയ്ക്കാൻ സാധിക്കുന്നതാണ്.

അത്തരത്തിൽ ടേപ്പ് ഉപയോഗിച്ചിട്ട് ഈച്ചയെയും പാറ്റയെയും കൊതുകിനെയും എല്ലാം ഇല്ലാതാക്കുന്ന ഒരു കിടിലൻ റെഡിയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം നല്ല നീളമുള്ള ടേപ്പ് ആണ് നാം എടുക്കേണ്ടത്. പിന്നീട് ഒരു ചട്ടയിലേക്ക് ടേപ്പിന്റെ പശയുള്ള ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ ഒട്ടിക്കേണ്ടതാണ്. ഇങ്ങനെ ആ ചട്ട മുഴുവൻ ടേപ്പ് ഒട്ടിച്ചെടുക്കേണ്ടതാണ്. പിന്നീട് ഒരല്പം കടുക് ചതക്കുകയോ പൊടിക്കുകയോ ചെയ്തതിനുശേഷം ഈ ടേപ്പിന് മുകളിൽ ആയിട്ട് ഇട്ടുകൊടുക്കേണ്ടതാണ്.

ഇത് ടേപ്പിന് മുകളിൽ ഒട്ടിപ്പിടിച്ചിരിക്കും. പിന്നീട് ഇത് കൊതുകുകൾ കൂടുതലുള്ള ഭാഗത്തും ഈച്ചകൾ കൂടുതലുള്ള ഭാഗത്തും എല്ലാം വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവയെല്ലാം ഇല്ലാതായിക്കോളും. കടുകിന്റെ മണം അവർക്ക് അരോചകമായതിനാൽ തന്നെ ഇത് നല്ലൊരു റെഡിയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.