ഇന്നത്തെ കാലഘട്ടത്തിലെ വിവാഹ തട്ടിപ്പിനെ ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഏതൊരു യുവതിയും കാലെടുത്തു വയ്ക്കുമ്പോൾ പലതരത്തിലുള്ള പ്രതീക്ഷകളും ആശകളും സ്വപ്നങ്ങളാണ് അവളുടെ ഹൃദയത്തിൽ ഉള്ളത്. എന്നാൽ ചില സമയങ്ങളിൽ അത്തരം പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം തകർത്തെറിയപ്പെടുകയാണ് ചെയ്യുന്നത്.
സമ്പത്തിന്റെ വലിയ കൂമ്പാരം മുന്നിൽ കാട്ടി നിർത്തി സ്ത്രീകളെ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരാനാണ് ഇന്ന് കുറെയധികം പുരുഷന്മാർ ശ്രമിക്കുന്നത്. അത്തരത്തിൽ വഞ്ചിക്കപ്പെട്ടുപോയ ഒരു യുവതിയുടെ കഥയാണ് ഇതിൽ പറയുന്നത്. ജെസ്സി എന്ന് വിളിക്കുന്ന ജാസ്മിൻ പഠിക്കുന്ന കാലത്ത് തന്നെ ഫൈസൽ കണ്ട ഇഷ്ടപ്പെട്ട വിവാഹം ഉറപ്പിച്ച പെണ്ണാണ്. സാമ്പത്തികപരമായി താണുനിൽക്കുന്ന ജാസ്മിനെ പ്രതീക്ഷിക്കാവുന്നതിനും അപ്പുറം ആയിട്ടുള്ള ഒരു ബന്ധമായിരുന്നു ഫൈസലിന്റെത്.
അതിനാൽ തന്നെ വിവാഹബന്ധം വേണമോ വേണ്ടയോ എന്ന് ഒരുവട്ടം കൂടി ചിന്തിക്കേണ്ട ആവശ്യം ജാസ്മിന്റെ ഉപ്പയ്ക്ക് ഉണ്ടായിരുന്നില്ല. 18 വയസ്സ് തികഞ്ഞ അതേ ദിവസം തന്നെ അവരുടെ വിവാഹം നടത്തി. ഗൾഫിൽ ജോലി ചെയ്തിരുന്ന ഫൈസൽ വിവാഹശേഷം തന്റെ ഭാര്യയെ തന്റെ വീട്ടിൽ നിർത്തിയിട്ട് ഗൾഫിലേക്ക് മടങ്ങി. വലിയ ഒരു കൂട്ടം ജോലിക്കാർ ഉണ്ടായിരുന്ന വീട്ടിൽ ജാസ്മിൻ കയറി വന്നതോടുകൂടി ഓരോരുത്തരായി കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
കൊഴിഞ്ഞുപോയവർക്ക് ഒരേയൊരു ബദലായി ജാസ്മിൻ മാറിക്കഴിയുകയും ചെയ്തു. എല്ലാം തന്നെ വിധിയാണെന്ന് ഉള്ളിൽ കരുതി കൊണ്ട് കുഞ്ഞുമോളെയും നോക്കി അവൾ ജീവിച്ചു പോരുകയായിരുന്നു. അതേസമയമാണ് അവന്റെ 19 വയസ്സായി ഇളയ സഹോദരനെ ഗൾഫിൽ ജോലി കിട്ടുകയും അവിടെവച്ച് തന്റെ ഒരേ ഒരാളിനെ മറ്റൊരു സ്ത്രീയുടെയും കുട്ടിയുടെ ഒപ്പം കാണാൻ ഇടയാകുകയും ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=SkTtVu8S2SU