ഏതൊരു കുടുംബവും സന്തോഷത്തോടെ മുന്നോട്ട് പോകുന്നത് ആ കുടുംബത്തിന്റെ ഐക്യം കൊണ്ടാണ്. അത്തരത്തിൽ ഒരു കുടുംബത്തെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകേണ്ടത് ആ കുടുംബത്തിന്റെ നെടുംതൂണായ ഗൃഹനാഥൻ ആണ്. എന്നാൽ ഇവിടെ ഗൃഹനാഥൻ ആയ അച്ഛൻ മരിക്കുകയും അച്ഛന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വന്ന ഒരു യുവതിയുടെ അവസ്ഥയാണ് പറയുന്നത്. അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ കുടുംബമാണ് രമയ്ക്കുള്ളത്.
അച്ഛന്റെ മരണശേഷം വളരെയധികം ബുദ്ധിമുട്ടി ആണ് രമ കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കുടുംബത്തിന്റെ കടബാധ്യതകളും മറ്റും കൊണ്ട് പഠനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. ആ സമയത്താണ് രമയെ കാണുന്നതിനുവേണ്ടി വിവാഹാലോചന വരികയും രമയെ ഭംഗിയില്ലാ എന്ന് ചൊല്ലി അനിയത്തിയെ കല്യാണം ഉറപ്പിച്ചു പോവുകയും ചെയ്തത്. ആ കല്യാണം നല്ല രീതിയിൽ നടത്തുന്നതിന് വേണ്ടിയിട്ടുള്ള തത്രപ്പാടിലാണ് രമ ഇപ്പോൾ.
കിട്ടുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിച്ചുകൊണ്ട് അവൾ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്. ആകെ കൂടിയുള്ള ഒരു വരുമാനം എന്ന് പറയുന്നത് അവളുടെ അക്കൗണ്ടന്റ് ആയിട്ടുള്ള ജോലി മാത്രമാണ്. അവൾ ജോലി സ്ഥാപനത്തിലെ കണക്കും മറ്റും നൽകുന്നതിന് വേണ്ടി അനൂപ് സാറിന്റെ വീട്ടിലേക്ക്.
പോകാൻ ഒരുങ്ങുമ്പോൾ അവളുടെ അമ്മ അവളോട് പറയുകയാണ് കുറച്ച് കാശ് കടമായി ചോദിക്കാൻ. എല്ലാ മാസവും കണക്ക് കൊടുക്കാൻ വേണ്ടി അവൾ സാറിന്റെ വീട്ടിലേക്ക് പോകാറുണ്ട്. അനൂപ് സാറിന്റെ ഭാര്യമരിച്ചു ഒരു കുട്ടി മാത്രമാണ് ആളുടെ വീട്ടിൽ ഉള്ളത്. അന്ന് രമ ബുക്കുകളുമായി സാറിന്റെ ഗേറ്റ് കടന്ന് കടക്കുമ്പോൾ കുഞ്ഞുമകൾ ഉറങ്ങുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.