മിക്സി എന്നും പുതുപുത്തൻ ആയിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും അറിയാതിരിക്കല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി. ആഹാര പദാർത്ഥങ്ങൾ അരയ്ക്കുന്നതിനും പൊടിക്കുന്നതിനും വേണ്ടിയിട്ടാണ് മിക്സി നാം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ അമ്മിയിൽ അരച്ചാണ് നാം ഇത്തരത്തിലുള്ള ആഹാര പദാർത്ഥങ്ങൾ ഉപയോഗിച്ചിരുന്നത്. വളരെ സമയം കൊണ്ട് അരച്ചെടുത്തിരുന്ന എന്തും ഇപ്പോൾ മിനിറ്റുകൾക്കകം മിക്സിയിൽ കറക്കിയാൽ അരഞ്ഞു കിട്ടുന്നതാണ്.

   

അതിനാൽ തന്നെ മിക്സിയില്ലാത്ത വീടുകൾ ഒന്നും തന്നെ ഉണ്ടാകില്ല. ഈ മിക്സി പലവട്ടം ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ മൂർച്ച പോകാറുണ്ട്. അതുമാത്രമല്ല അതിന്റെ ഉൾവശത്ത് തുരുമ്പും പുറംവശത്ത് വളരെയധികം അഴുക്കുകളും പറ്റി പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പൂർണമായി മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള കുറച്ച് ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇത്തരം ടിപ്സുകൾ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളവയാണ്.

അത്തരത്തിൽ മിക്സിയുടെ ജാറിന്റെ മൂർച്ച കൂട്ടുന്നതിന് വേണ്ടി നമുക്ക് മുട്ടയുടെ തോടും അല്പം ഉപ്പും കൂടി ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ മൂർച്ച ഇരട്ടിയാകുന്നതാണ്. അതുമാത്രമല്ല ഈ ഒരു മിശ്രിതം കൊണ്ട് നമുക്ക് പലതരത്തിലുള്ള ക്ലീനിങ് നടത്താൻ സാധിക്കുന്നതാണ്. കൂടാതെ മിക്സിയുടെ ജാറിൽ തുരുമ്പുണ്ടെങ്കിൽ അത് നമുക്ക് നീക്കം ചെയ്യുന്നതിന് വേണ്ടി അല്പം ചൂടുവെള്ളം മിക്സിയിലേക്ക് ഒഴിച്ചുകൊടുക്കേണ്ടതാണ്.

പിന്നീട് അതിലേക്ക് നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് രണ്ടോ മൂന്നോ തുള്ളി ഒഴിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് ഇത് അഞ്ചു മിനിറ്റോളം കറക്കി എടുക്കേണ്ടതാണ്. അതിനുശേഷം നല്ലവണ്ണം കഴുകി എടുത്തു കഴിഞ്ഞാൽ മിക്സിയുടെ ജാറിന്റെ ഉള്ളിൽ എല്ലാ തരത്തിലുള്ള തുരുമ്പുകളും കറകളും പൂർണമായി പോകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.