ജീവിതത്തിൽ എന്തിനും ഏതിനും എളുപ്പവഴികൾ തേടി പോകുന്നവരാണ് നാം ഓരോരുത്തരും. എന്തു ജോലിയുമായിക്കോട്ടെ എളുപ്പവഴിയുണ്ട് എന്ന് പറഞ്ഞാൽ അത് മാത്രം സ്വീകരിക്കുന്നവരാണ് നാം ഏവരും. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള എളുപ്പവഴികളാണ് ഇവയെല്ലാം. അത്തരത്തിൽ ഏറ്റവും ആദ്യത്തെ സൂത്രപ്പണി.
എന്ന് പറയുന്നത് നമ്മുടെ ഒഴിഞ്ഞ ഐ ലൈനറും ഫൗണ്ടേഷനും നെയിൽ പോളിഷും എല്ലാം വീണ്ടും ഉപയോഗിക്കുന്നതാണ്. ഇത്തരത്തിലുള്ള ഐ ലൈനറും നെയിൽ പോളിഷും എല്ലാം കട്ടപിടിക്കുമ്പോൾ പൊതുവേ നാം എല്ലാവരും അത് ഉപേക്ഷിച്ച് കളയാറാണ് പതിവ്. എന്നാൽ ഇവ ഉപേക്ഷിക്കുന്നതിന് മുൻപായി ഒരു പാത്രത്തിലേക്ക് അല്പം ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് ഈ ബോട്ടിലുകൾ ഇറക്കിവച്ച് 10 15 മിനിറ്റ് വെയിറ്റ് ചെയ്യുക.
അതിനുശേഷം ഈ ബോട്ടിൽ തുറന്നു കഴിഞ്ഞാൽ അതിൽ കട്ടപിടിച്ചതെല്ലാം പഴയതുപോലെ മെൽറ്റായി വന്നിട്ടുണ്ടാകും. പിന്നീട് ഇത് നമുക്ക് കുറച്ചുനാൾ കൂടി യൂസ് ചെയ്യാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒന്നാണ് പാത്രം കഴുകുന്ന സോപ്പ്. ഇത്തരത്തിൽ സോപ്പ് ഉപയോഗിച്ച് പാത്രങ്ങൾ കഴുകുമ്പോൾ ആ സോപ്പ് ഒരാഴ്ചയിൽ കൂടുതൽ നിൽക്കാറില്ല.
എന്നാൽ ഈയൊരു സോപ്പ് കൊണ്ട് പത്ത് ഇരുപത് ദിവസത്തോളം നമുക്ക് പാത്രം കഴുകുന്നതിന് വേണ്ടിയിട്ടുള്ള ഒരു സൂപ്പർ ലിക്വിഡ് ആണ് അടുത്തത്. അതിനായി ഈ സോപ്പ് നല്ലവണ്ണം ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് ഒരല്പം ചെറുനാരങ്ങ കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.