ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികമായി സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നമാണ് ഗാർഹിക പീഡനം. സ്വപ്നതുല്യമായ വിവാഹം കഴിഞ്ഞ് ഒരു സ്ത്രീ വലതുകാൽ വെച്ച് ഒരു വീട്ടിലേക്ക് കയറിച്ചെന്നു ശേഷം പലതരത്തിലുള്ള പീഡനങ്ങളും സഹിക്കേണ്ടതായി വരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ ഏറിവരുന്ന ഒന്നുതന്നെയാണ് ഈ ഗാർഹിക പീഡനം. സ്ത്രീയൊരു ധനം ആണെന്ന് തിരിച്ചറിയാതെ സ്ത്രീധനത്തിനുവേണ്ടി വഴക്ക് കൂടുന്ന ഒരു കുടുംബ പശ്ചാത്തലം ആണ് ഇതിൽ കാണുന്നത്.
അർഹമായ സ്ത്രീധനം കിട്ടിയില്ല എന്ന് പറഞ്ഞ് മകളായി കാണേണ്ടവളേ വേലക്കാരിയായി കാണുന്ന ഒരു സ്ഥിതിവിശേഷമാണ് ഇതിൽ കാണുന്നത്. പഠിക്കുന്ന കാലഘട്ടത്തിൽ സ്നേഹിച്ച് വിവാഹം കഴിച്ച് കയറിവന്ന നിത്യ അനുഭവിക്കേണ്ടിവന്ന ചില സാഹചര്യങ്ങളാണ് ഇതിൽ പറയുന്നത്. നിത്യയും ഉണ്ണിയും പഠിക്കുന്ന കാലത്ത് തന്നെ സ്നേഹിച്ച വിവാഹം കഴിച്ചതാണ്. ഉണ്ണി ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനും നിത്യ ജോലിയില്ലാത്ത ഒരു യുവതിയുമാണ്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ചവൾ ആയതിനാൽ തന്നെ അധികമായി സ്ത്രീധനം ഒന്നും നൽകാതെയാണ് നിത്യ ഉണ്ണിയുടെ വീട്ടിലേക്ക് കയറി വന്നത്. അതിനാൽ തന്നെ ഉണ്ണിയുടെ അമ്മയും വീട്ടുകാരും നിത്യയെ ഒരു വിലയുമില്ലാത്തവൾ ആയിട്ടാണ് കണക്കാക്കിയിരുന്നത്. ഉണ്ണിയുടെ മുൻപിൽ വച്ച് പോലും അമ്മ പരുഷമായിട്ടാണ് നിത്യയോട് പെരുമാറിയിരുന്നത്.
ഒരു സഹതാപത്തിന് വേണ്ടി അവൾ ഉണ്ണീയെ നോക്കിയെങ്കിലും ഉണ്ണിയുടെ മനസ്സിലും അത്തരമൊരു മനോഭാവം വന്നു കഴിഞ്ഞിരുന്നു. അമ്മയുടെ വാക്ക് കേൾക്കുമ്പോൾ തനിക്ക് ഇതിൽ കൂടുതൽ സ്ത്രീധനം കിട്ടുന്ന ഒരു വിവാഹം ഉണ്ടായേനെ എന്നുള്ള ചിന്തയും ഉണ്ണിയുടെ മനസ്സിലേക്ക് കടന്നു വരുന്നു. അതുകൂടാതെ ഉണ്ണിയുടെ അനിയന്റെ വിവാഹം നല്ല സാമ്പത്തികശേഷിയുള്ള വീട്ടിലെ കുട്ടിയുമായി കഴിയുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.