വിവാഹം ബന്ധത്തിലൂടെ ഒരു യുവാവും യുവതിയും ഒന്നായി തീരുമ്പോൾ അവരുടെ ഏറ്റവും വലിയ സ്വപ്നം എന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ജന്മം നൽകുക എന്നുള്ളതാണ്. അത്തരത്തിൽ പരസ്പര സ്നേഹത്തിലൂടെ ഒരു കുഞ്ഞുണ്ടായി കഴിയുമ്പോൾ പിന്നീട് അവരുടെ ലോകം മറ്റൊന്നായി തീരുകയാണ് ചെയ്യുന്നത്. കുറെയധികം ആളുകൾക്ക് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ഇല്ലാതെ ഇരിക്കുന്നു. പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് അവർക്ക് ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം നഷ്ടപ്പെട്ട് പോകുകയാണ് ചെയ്തത്.
ഇത് മാനസികമായും ശാരീരികമായും വളരെ വലിയ വിഷമങ്ങളാണ് ഓരോ ജീവിതങ്ങളിലും സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഏഴു വർഷമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമില്ലാതെ പോയ ഗീതയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. ഗീതയുടെ കല്യാണം കഴിഞ്ഞ് ഇപ്പോൾ 7 വർഷം കഴിഞ്ഞിരിക്കുകയാണ്.
പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും നടത്തിയെങ്കിലും യാതൊരു തരത്തിലുള്ള ഫലം ഇപ്പോഴും ഉണ്ടായിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് അനിയന്റെ ഭാര്യ ദിവ്യ ഗർഭിണിയാണെന്ന് വിവരം അറിയുന്നത്. എല്ലാവരിലും സന്തോഷമാണ് ഇത് സൃഷ്ടിച്ചത്. എന്നാൽ ഗീതയ്ക്കും ഭർത്താവിനും സന്തോഷവും ഒപ്പം അല്പം വിഷമവും ഇത് സൃഷ്ടിച്ചു. ദിവ്യ ഗർഭിണിയായപ്പോൾ അമ്മയ്ക്ക് ഗീതയോടുള്ള അടുപ്പം കുറയുകയും ഗീതയെ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം ഭർത്താവ് കാണുന്നുണ്ടായിരുന്നു. ഭർത്താവ് അമ്മ കാണിക്കുന്ന ക്രൂരതകൾക്ക് മറുപടി പറയാൻ ഒരുങ്ങുമ്പോൾ എല്ലാം ഗീത അത് തടുത്തിരുന്നു. എന്നാൽ ഗീതയ്ക്ക് ഉണ്ടാകുന്ന മുറിവുകൾ അധികമായി തുടങ്ങിയപ്പോൾ അവർ ഒരു തീരുമാനം എടുക്കുകയാണ് ചെയ്തത്. ആ തീരുമാനത്തോട് അമ്മ ഒട്ടും യോജിക്കുന്നുണ്ടായിരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=2IaYR2ObWRg