വെറും സെക്കൻഡുകൾ കൊണ്ട് എത്ര വലിയ ഉറുമ്പ് ശല്യവും പെട്ടെന്ന് അകറ്റാം.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് ഒട്ടും ക്ഷണിക്കപ്പെടാതെ കയറി വരുന്ന അതിഥികളാണ് ഉറുമ്പുകൾ. വീടിന്റെ മുക്കിലും മൂലയിലും പലതരത്തിലുള്ള ഉറുമ്പുകൾ കൂടുകൂട്ടുകയും നാം കിടക്കുന്ന സ്ഥലങ്ങളിലൂടെ ഉറുമ്പുകൾ അരിച്ചു പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ വീട്ടിൽ ഉറുമ്പുകൾ നടന്നുപോകുമ്പോൾ പലപ്പോഴും അവ നമ്മെ കുത്തുകയും നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു.

   

ഇത്തരം സാഹചര്യങ്ങളിൽ എത്രതന്നെ അടിച്ചുവാരിയാലും തറ തുടച്ചാലും ഉറുമ്പുകൾ പോകാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. ഇവയെ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും വിപണിയിൽ ലഭ്യമാണെങ്കിലും യുവ ഉപയോഗിക്കുമ്പോൾ പലതരത്തിലുള്ള നമുക്കുണ്ടാകുന്നതാണ്. അതുപോലെ തന്നെ കുട്ടികളുടെ വീട്ടിൽ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ ഉപയോഗിക്കുന്നതും വളരെ വലിയ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാക്കുക.

അതിനാൽ തന്നെ സൈഡ് എഫക്ട് ഇല്ലാത്ത നാച്ചുറൽ ആയിട്ടുള്ള റെമഡികളാണ് ഉറുമ്പിനെ തുരത്തുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്. അത്തരത്തിൽ വളരെയധികം ഫലപ്രദമായിട്ടുള്ള നാച്ചുറൽ റെമഡികളാണ് ഇതിൽ കാണുന്നത്. ഇതിനായി പെരുംജീരകമോ കരിംജീരകം നമുക്ക് എടുക്കാവുന്നതാണ്. ഇതിൽ ഏതെങ്കിലും ഒരു ജീരകം എടുത്ത് അല്പം വെള്ളത്തിൽ ഇട്ട് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. ഇവ വെള്ളത്തിൽ കിടന്ന് തിളക്കുമ്പോൾ നല്ലൊരു സുഗന്ധമാണ് ഉണ്ടാകുന്നത്.

എന്നാൽ ഈ ഗന്ധം ഉറുമ്പുകൾക്ക് അരോചകമായതിനാൽ തന്നെ അവർ പെട്ടെന്ന് തന്നെ വീട് വിട്ട് ഓടുന്നതാണ്. ഈയൊരു വെള്ളം ഒരു സ്പ്രേ ബോട്ടിൽ ആക്കിയോ അല്ലെങ്കിൽ കൈകൊണ്ട് തളിച്ചു കൊടുത്തു കൊണ്ടോ ഉറുമ്പിനെ നമുക്ക് വീട്ടിൽ നിന്ന് തുരത്താവുന്നതാണ്. മറ്റൊരു മാർഗം എന്ന് പറയുന്നത് പശുവിന്റെ ചാണകം ഉറുമ്പിന്റെ കൂടിന് മുകളിൽ തേച്ചു കൊടുക്കുക എന്നുള്ളതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.