ഇന്നത്തെ സമൂഹത്തിൽ സ്നേഹബന്ധങ്ങളുടെ വില വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.ചേച്ചി കാണാൻ നല്ല സുന്ദരിയാണ് കേട്ടോ, പുറത്തുകാഴ്ച കണ്ടു കണ്ണും നട്ടിരിക്കുന്ന എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു ദൈവമേ ഇതേതാ ഈ അവതാരം. ഇതിനു മുന്നേ ഇങ്ങനെ തന്നെ ഈ ഭൂലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു പത്ത് പതിനെട്ട് വയസ്സ് തോന്നിക്കും.
ഏത് സ്കൂളിലാണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നു വരുന്നത് ഞാൻ അറിഞ്ഞു.ഇവൻ ഇതിപ്പോ അടുത്തു വന്നിരുന്നു പണ്ടേ ഞാൻ എങ്ങനെയാണ് ബസ്സിൽ സൈഡ്സീറ്റ് കിട്ടിയാൽ പിന്നെ ഭൂമിയിൽ ഉള്ളതിനെയെല്ലാം മറക്കും. അവൻ വന്നിരിക്കുന്നത് കണ്ടിരുന്നെങ്കിൽ എന്തേലും പറഞ്ഞു ഒഴിവാക്കാമായിരുന്നു അല്ലേ എനിക്ക് ഈ സീറ്റ് മാറിയിരിക്കാൻ ആയിരുന്നു.
ഞാൻ ഒന്ന് ചുറ്റിലി നോക്കി വേറെയും ഒഴിഞ്ഞ സീറ്റുകൾ കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്നിരുന്നത് എന്നിൽ ഒരു ഭയം ഉണ്ടാക്കി. ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാരും സൂക്ഷിക്കേണ്ടതുണ്ട്.മുറുകെപ്പിടിച്ച് മൂലയിലേക്ക് അല്പം ഒതുങ്ങിയിരുന്നു. ആൾ അപ്പോഴും കണ്ണിമ ചിമ്മാതെ എന്നെ നോക്കി ഒരേ ഇരിപ്പാണ്. അകത്ത് ഉയർന്നുപൊങ്ങുന്ന ഭയം പുറമേ കാണിക്കാതെ.
ഞാനവനെ ദഹിപ്പിച്ചു നോക്കി എന്താണ് അല്പം കനംകൂടിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു. അപ്പോൾ അവൻ തിരിച്ചു ചോദിച്ചു ചേച്ചിയുടെ പേര് എന്താണ് അറിഞ്ഞിട്ട് എന്തിനാണ് ഞാൻ ഒട്ടും കനം കുറച്ചില്ല. കല്യാണം കഴിക്കാൻ പതറാതെയുള്ള മറുപടി കേട്ട് നാക്ക് ഉൾവലിഞ്ഞു. ദൈവമേ ഇത് എന്തിന്റെ കുഞ്ഞാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.