ഇന്നത്തെ കാലഘട്ടത്തിൽ ഓരോ വീട്ടിലും അധികമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ. കെട്ട് കണക്കിലെ പ്ലാസ്റ്റിക് കവറുകൾ ആണ് ഇന്ന് ഓരോ വീട്ടിലും ഉള്ളത്. കടകളിൽനിന്ന് മറ്റും സാധനങ്ങൾ വാങ്ങിക്കുമ്പോഴും ജ്യൂസ് ചോക്ലേറ്റ് എന്നിങ്ങനെയുള്ളവ വാങ്ങിക്കുമ്പോൾ എല്ലാം ധാരാളം ആയി തന്നെ പ്ലാസ്റ്റിക് കവറുകൾ നമ്മുടെ വീടുകളിലേക്ക് എത്തിപ്പെടുന്നു. ഇത്തരം കവറുകൾ ധാരാളമാക്കുമ്പോൾ ഒന്നെങ്കിൽ അത് കത്തിച്ചു കളയുകയോ അല്ലെങ്കിൽ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് നാം ചെയ്യാറുള്ളത്.
എന്നാൽ ഇങ്ങനെ ചെയ്യുന്നത് പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മളിൽ സൃഷ്ടിക്കുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവർത്തി നമുക്കും മറ്റുള്ളവർക്കും ഒരുപോലെ ദോഷകരമാണ്. എന്നാൽ ഇനി പ്ലാസ്റ്റിക് കവറുകൾ വെറുതെ വലിച്ചെറിഞ്ഞു കളയണ്ട. ശരീരത്തിനും അന്തരീക്ഷത്തിലും ഹാനികരമായിട്ടുള്ള ഈ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് നമുക്ക് കുറെയധികം ട്രിക്കുകൾ വീടുകളിൽ ചെയ്യാൻ സാധിക്കുന്നതാണ്.
അത്തരത്തിൽ ചെയ്യാൻ കഴിയുന്ന കുറെയധികം ട്രികുകളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ പലപ്പോഴും ജ്യൂസോ മറ്റും വാങ്ങിക്കുമ്പോൾ പ്ലാസ്റ്റിക്കിന്റെ കവറിങ് ഉള്ള കവറുകൾ ലഭിക്കാറുണ്ട്. ഇവ പൊതുവേ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവ നല്ലവണ്ണം കഴുകി അതിൽ ചൂടുവെള്ളം നിറക്കുകയാണെങ്കിൽ നല്ലൊരു ഹോട്ട് ബാഗ് ആയി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ ഇതിൽ വെള്ളം നിറച്ച് ഫ്രീസറിൽ വയ്ക്കുകയാണെങ്കിൽ ഇത് കൂൾബാഗ് ആയി നമുക്ക് ഉപയോഗിക്കാൻ കഴിയുന്നു. അതുപോലെതന്നെ സ്നാക്സുകളും ചോക്ലേറ്റുകളും മറ്റും വാങ്ങിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉള്ളിൽ അരിഞ്ഞ് ബാക്കിയുള്ള പച്ചക്കറികൾ ഇട്ടുവയ്ക്കുകയാണെങ്കിൽ എളുപ്പം അത് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.