ഈ ലോകത്തെ ഏറ്റവും പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് സഹോദര ബന്ധം. വലിയൊരു രക്തബന്ധമാണ് സഹോദര ബന്ധം എന്ന് പറയുന്നത്. ചെറുപ്പകാലം മുതലേ താങ്ങും തണലുമായി സഹോദരങ്ങൾ മാറുകയും വലുതായി കഴിയുമ്പോൾ അതേ സ്നേഹത്തോടെ കൂടി ജീവിതത്തിൽ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിലുള്ള സഹോദര സ്നേഹം ഒന്നും സമൂഹത്തിൽ കാണാൻ കഴിയുന്നില്ല.
സ്വാർത്ഥത മാത്രമാണ് സമൂഹത്തിൽ കാണാൻ കഴിയുന്നത്. അതിനാൽ തന്നെ സഹോദരങ്ങൾ തമ്മിൽ സ്നേഹമില്ലായ്മയും പല തരത്തിലുള്ള ശത്രുതകളും കലഹങ്ങളും ആണ് ഇന്ന് കാണാൻ കഴിയുന്നത്. എന്നാൽ അത്തരം ഒരു സമൂഹത്തിൽ നിന്ന് വേറിട്ട ഒരു സഹോദര സ്നേഹത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ചേട്ടൻ മുനിസിപ്പാലിറ്റിയിലെ ക്ലീനിങ് സ്റ്റാഫും അനിയൻ ഡൽഹിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്. ചേട്ടൻ നിൽക്കുമ്പോൾ ആണ് അനിയന്റെ കല്യാണം നടത്താൻ പോകുന്നത്.
ഉയർന്ന ജോലിക്കാരൻ ആയ അനിയനെ അവന്റെ ജോലിക്ക് അനുസൃതം ആയിട്ടുള്ള ഒരു പെൺകുട്ടിയെ തന്നെയാണ് വധുവായി കിട്ടിയിരിക്കുന്നത്. ഉള്ളിൽ അല്പം വിഷമമുണ്ടെങ്കിലും ചേട്ടൻ അനിയന്റെ കല്യാണം ആയതിനാൽ സന്തോഷത്തോടെയാണ് നിൽക്കുന്നത്. എന്നാൽ അനിയനെ കുറിച്ച് ചില തെറ്റിദ്ധാരണകളും ചേട്ടന്റെ മനസ്സിൽ ഉണ്ട്. ഭാര്യവീട്ടുകാരോട് തന്നെ പരിചയപ്പെടുത്താൻ അനിയനും മടി ആണെന്ന് വരെ അവൻ തെറ്റിദ്ധരിച്ചു വച്ചിരിക്കുകയായിരുന്നു.
എന്നാൽ അനിയന്റെ സ്നേഹം അവിടെയാണ് ചേട്ടൻ അറിയാൻ പോകുന്നത്. ചേട്ടനെ കല്യാണത്തിന് ധരിക്കുന്നതിനുവേണ്ടി നല്ല വെട്ടി തിളങ്ങുന്ന വസ്ത്രങ്ങളാണ് അനിയൻ വാങ്ങി കൊടുത്തിരിക്കുന്നത്. വസ്ത്രങ്ങൾ കൊടുക്കുക മാത്രമല്ല അത് ഇട്ട് അനിയന്റെ കൂടെ വരണം എന്നും പറഞ്ഞു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=rijGjKWvE40