ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു വാക്കാണ് അമ്മ. അമ്മ എന്നാ ഈ രണ്ടു വാക്കിന് ഒട്ടനവധി അർത്ഥങ്ങളാണ് ഉള്ളത്. ഒരു കുഞ്ഞിനെ ഒരു സ്ത്രീക്ക് ഉദരത്തിൽ ധരിക്കുന്നത് മുതൽ അവൾ അമ്മയായി തീരുകയാണ്. പിന്നീട് അവളുടെ ജീവിതത്തിൽ ഏറ്റവും ആദ്യത്തെ സ്ഥാനം എന്ന് പറയുന്നത് തന്റെ മക്കളാണ്.
മക്കളുടെ ഉയർച്ചയ്ക്കും വളർച്ചക്കും വേണ്ടി എന്ത് ത്യാഗവും എന്ത് വേദനയും അമ്മ സഹിക്കുന്നു. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ജന്മം നൽകി വളർത്തി വലുതാക്കുന്നത്. തന്റെ മക്കൾക്ക് അനുയോജ്യമായ വിധത്തിലുള്ള എല്ലാ വിദ്യാഭ്യാസവും വളരെയധികം ബുദ്ധിമുട്ടി ആണെങ്കിൽ പോലും അമ്മ നൽകിക്കൊടുക്കുകയും അവരെ വളർത്തി വലുതാക്കി അവർക്കൊരു പങ്കാളിയെ കൂടി നൽകിക്കൊണ്ട് അവളുടെ ഒരു ചെറിയ ഭാരം താഴെ ഇറക്കി വയ്ക്കുകയാണ് ചെയ്യുന്നത്.
പിന്നീട് താൻ എങ്ങനെയാണ് തന്റെ മക്കളെ തന്റെ ച്ചിറകുകൾക്ക് കീഴിൽ നോക്കി സൂക്ഷിക്കുന്നത് അതുപോലെ തന്നെ തന്റെ മക്കളുടെ കീഴിൽ ഇരുന്നുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് ഓരോ അമ്മയും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഒരു അമ്മയുടെ ആഗ്രഹവും നടക്കാതെ പോകുകയാണ് ചെയ്യുന്നത്.
സ്വന്തം അമ്മയെ അന്യരായി കണ്ടുകൊണ്ട് അമ്പല നടകളിലും വൃദ്ധസദനങ്ങളിലും എല്ലാം തള്ളിക്കളയുന്ന മക്കളെയാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുന്നത്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ ആളുകൾക്ക് അമ്മയെ നോക്കുവാനോ അമ്മയോട് ഒരു നല്ല വാക്ക് പറയാനോ ഒന്നും നേരമില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=zTp_tbjQPys