ഈശ്വരൻ നമുക്ക് നൽകുന്ന ഏറ്റവും വലിയ ദാനമാണ് മാതാപിതാക്കൾ. അമ്മയുടെ ഉദരത്തിൽ നാമോരോരുത്തരും ഉടലെടുക്കുന്നതും മുതൽ അച്ഛനും അമ്മയും നമ്മെ സ്നേഹത്തോടെ പോറ്റി വളർത്തുന്നു. അവരുടെ ജീവിതത്തിലെ ഒരു ഭാഗമായി തന്നെ നമ്മളെ കാണുകയും താഴ്ത്തും തറയിലും വെക്കാതെ തന്നെ നമ്മെ വളർത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. വളരെയധികം സ്നേഹത്തോടും ശാസനയോടും കൂടിയാണ് ഓരോ മക്കളെയും ഓരോ മാതാപിതാക്കളും വളർത്തി വലുതാക്കി കൊണ്ടുവരുന്നത്.
അവരുടെ ഭാവിജീവിതം സുഖകരം ആകുന്നതിനുവേണ്ടി എല്ലാത്തരത്തിലുള്ള സുഖസൗകര്യങ്ങളും നൽകിക്കൊണ്ടാണ് ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളെ വളർത്തി വലുതാക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പെട്ട് മാതാപിതാക്കൾ മക്കളെ വളർത്തിക്കൊണ്ടു വരികയും കുറച്ചു കഴിയുമ്പോൾ തങ്ങളെ നല്ലവണ്ണം വളർത്തിക്കൊണ്ടുവന്ന മാതാപിതാക്കളെ വേണ്ടാന്ന് വയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാണുന്നത്.
വളർന്ന് വലുതായി ഒരു ഉദ്യോഗം എല്ലാം നേടിക്കഴിയുമ്പോൾ സ്വന്തം സുഖസൗകര്യങ്ങൾ നോക്കി മക്കൾ മാതാപിതാക്കളെ ഉപേക്ഷിച്ചു കളയുകയാണ് പതിവ്. അത്തരത്തിൽ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കുന്ന ഈ കാലഘട്ടത്തിൽ വളരെ വേറിട്ട ഒരു മകനെയാണ് ഇതിൽ കാണുന്നത്. യുവാവ് തന്റെ അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ചെക്കപ്പിന് വന്നപ്പോൾ അച്ഛന്റെ സ്ഥിതി മോശമാണെന്നും രണ്ടുദിവസം ഐസിയുവിൽ കിടത്തണമെന്നും പറഞ്ഞു.
ഇത് ഭാര്യക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അച്ഛൻ ഹോസ്പിറ്റലിൽ കിടന്ന് കഴിഞ്ഞാൽ മക്കളുടെ കാര്യവും വീട്ടുജോലിയും ചെയ്യാൻ ആളുണ്ടാകില്ല എന്നതാണ് അവളുടെ ആദി. അങ്ങനെ യുവാവ് ഐസുവിനെ മുൻപിലിരിക്കുമ്പോൾ ആണ് ബൈസ്റ്റാൻഡർ ആയിട്ടുള്ള ഒരു മാഷിനെ പരിചയപ്പെടുന്നത്. വളരെയധികം കൗതുകമായിരുന്നു ആ മാഷിന്റെ ഓരോ സംസാരവും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.