കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരുസുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുന്നിപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര് പാചക വിഭവങ്ങളിൽ സുഗന്ധം പകരാനും നിറം നൽകുന്നതിനും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനം ആയി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്. ചവർപ്പു രുചിയുള്ള കുങ്കുമത്തിന് ഐ ഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്.
കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനോയിഡ് ചായം ഭക്ഷണ വിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന് ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനെ നിറവും സൗന്ദര്യവും ലഭിക്കാനായി ഗർഭിണികൾ കുങ്കുമപ്പൂവ് പാലിലിട്ട് കഴിക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്.
പുരാതനകാലം മുതൽക്കേ സൗന്ദര്യ സങ്കല്പങ്ങളിൽ കുങ്കുമപ്പൂവിനുള്ള സ്ഥാനം വളരെ വലുതാണ്. സുന്ദരികളായ റാണിമാരുടെയും ധനികരുടെയും സൗന്ദര്യ സംരക്ഷണത്തിൽ കുങ്കുമപ്പൂവിനെ ഗണ്യമായ സ്ഥാനം ഉണ്ടായിരുന്നു. കാശ്മീരിലെ കുങ്കുമപ്പൂവിന്റെ ഗുണവും മൂല്യവും പ്രശസ്തമാണ് സൗന്ദര്യ സംരക്ഷണത്തിന് ഒപ്പം തന്നെ ആരോഗ്യ സംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്കുവഹിക്കുന്നുണ്ട്. കുങ്കുമപ്പൂ കഴിക്കുന്നതിലൂടെ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നതിനെ കുറിച്ചാണ്.
ത്വക്കിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ ത്വക്കിന് നിറം നൽകുന്നതിന് ഒപ്പം തന്നെ മുഖക്കുരുവും കരുവാളിപ്പും മാറാൻ കുങ്കുമപ്പൂവ് തുളസിനീരും ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ശുദ്ധമായ ചന്ദനപ്പൊടിയും രണ്ടു സ്പൂൺ പാലും രണ്ടോ മൂന്നോ കുങ്കുമപ്പൂവിന്റെ നാരുകളും ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ചാൽ മുഖത്തിന് നല്ല തിളക്കം ലഭിക്കും. മൃതകോശങ്ങൾ മാറ്റാനും വരണ്ട ചർമം മാറാനും മുഖത്തെ പാടുകൾ ഇല്ലാതാക്കാനും കുങ്കുമപ്പൂവ് പാലിൽ ചേർത്ത് പുരട്ടുന്നത് ഫലപ്രദമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.