അടുക്കളയിൽ ദിനംപ്രതി നാമോരോരുത്തരും ഉപയോഗിക്കുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. ജോലിഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ നമ്മുടെ പൈസയും ഇതുവഴി നമുക്ക് സേവ് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വളരെയധികം ഉപകാരപ്രദമായിട്ടുള്ള കിച്ചൻ ടിപ്സുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. പലപ്പോഴും നമ്മുടെ വീട്ടിൽ മീൻ വാങ്ങി വറക്കാറുണ്ട്.
ചെറുതും വലുതും ആയിട്ടുള്ള മീനുകൾ വാങ്ങി വറക്കുമ്പോൾ അതിൽ മസാല തിരുമ്പി വയ്ക്കുമ്പോൾ അല്പം വെളുത്തുള്ളി ചതച്ച് ഇട്ടു കൊടുക്കുകയും അല്പം വേപ്പില ഇട്ടു കൊടുക്കുകയും ചെയ്യുകയാണെങ്കിൽ വളരെ നല്ല സ്വാദാണ് ഉണ്ടാകുക. അതുമാത്രമല്ല ഇത് കേടുകൂടാതെ മാസങ്ങളോളം നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യുന്നു. സൂക്ഷിക്കാൻ മാത്രമല്ല അതിന്റെ പ്രശ്നം ഒട്ടും കളയാതെ തന്നെ നമുക്ക് പിന്നീട് ഉപയോഗിക്കാനും കഴിയുന്നു.
ഇതിനായി മസാല പുരട്ടി വെച്ചതിനുശേഷം ഒരു വലിയ പരന്ന പ്ലാസ്റ്റിക് ബോക്സിൽ ഇവയെല്ലാം ഇട്ടുവച്ചുകൊണ്ട് ഫ്രീസറിൽ വെക്കേണ്ടതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ധൃതിപിടിച്ച് മസാലകളും മറ്റും എടുക്കുമ്പോൾ പലപ്പോഴും അധികമായി കറികളിൽ വീഴുകയും അല്ലെങ്കിൽ അത് താഴേക്ക് വീഴുകയും ചെയ്യുന്നു. സാഹചര്യങ്ങളിൽ കറികളുടെ രുചി കുറയുകയും അതുപോലെ തന്നെ ഭക്ഷണ വസ്തുക്കൾ നഷ്ടമായി പോവുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ഒരു വിദ്യ പ്രയോഗിക്കാവുന്നതാണ്. ഇതിനായി ബോട്ടിലിന് മുകളിൽ ഒരു കഷ്ണം ടേപ്പ് ഒട്ടിച്ചു വെച്ചാൽ മാത്രം മതിയാകും. എത്രതന്നെ അടിയിൽ നിന്നും കോരിയെടുത്താലും മുകളിലേക്ക് എത്തുമ്പോൾ കുറച്ചു മാത്രമേ നമുക്ക് ലഭിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.