ഈയൊരു സൂത്രം അറിഞ്ഞാൽ കിലോ കണക്കിന് പച്ചമുളക് ചെടികളിൽ നിന്ന് പറിച്ചെടുക്കാം.

ഓരോ വീട്ടിലും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് മുളക് ചെടി. കറിക്ക് ധാരാളമായി മുളക് ഉപയോഗിക്കുന്നതിനാൽ തന്നെ മുളക് ചെടി എല്ലാ വീട്ടിലും നമുക്ക് കാണാൻ കഴിയുന്നതാണ്. എന്നാൽ എല്ലാ വീട്ടിലും മുളക് ഒരുപോലെതന്നെ തഴച്ചു വളരാറില്ല. പലപ്പോഴും വളപ്രയോഗം ശരിയാകാതെ വരുമ്പോൾ മുളക് ചെടി മുരടിച്ചു പോകുകയും നാം പ്രതീക്ഷിക്കുന്ന രീതിയിൽ വിളവ ലഭിക്കാതെ വരികയും ചെയ്യുന്നു.

   

ഇത്തരം സാഹചര്യങ്ങളിൽ പലരും ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള കീടനാശിനികൾ വാങ്ങി ഉപയോഗിക്കുക എന്നുള്ളതാണ്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ നാംപ്രതീക്ഷിക്കുന്ന പോലെ വിളവ് ലഭിക്കുമെങ്കിലും ഇത് മണ്ണിനും മനുഷ്യർക്കും ഒരുപോലെ ഉപദ്രവകാരിയാണ്.

അതിനാൽ തന്നെ ഇത്തരത്തിലുള്ള വളപ്രയോഗങ്ങൾ കൂടുതലായും നടത്താതിരിക്കുകയാണ് ഏറ്റവും ഉചിതം. അത്തരത്തിൽ നമ്മുടെ വീട്ടിലെ ഏതൊരുചെടിയും നല്ലവണ്ണം തഴച്ചു വളരുന്നതിന് വേണ്ടി നമ്മുടെ വീട്ടിലുള്ള ഈ ഒരു വസ്തു ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു വളപ്രയോഗവും കീടനാശിനി പ്രയോഗവും ആണ് ഇതിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി വളപ്രയോഗമാണ് ഇത്.

ഇതിനായി നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളമാണ് ആവശ്യമായി വരുന്നത്. കഞ്ഞിവെള്ളം മൂന്നു നാല് ദിവസം മാറ്റിവെച്ച് നല്ലവണ്ണം പുളിപ്പിച്ച് എടുക്കേണ്ടതാണ്. പിന്നീട് ഈ കഞ്ഞി വെളളത്തിലേക്ക് അതിന്റെ ഇരട്ടി വെള്ളം ഒഴിച്ചു കൊടുത്തു ഇവ മിക്സ് ചെയ്യേണ്ടതാണ്. അതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ചെടികൾക്ക് എല്ലാം തളിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.